കൊടകര : പറപ്പൂക്കര പഞ്ചായത്തിലെ ആലത്തൂര്‍ പ്രദേശത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ബി.ജെ.പി.യില്‍ ചേരുന്നവര്‍ക്ക് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എ. നാഗേഷ് മെമ്പര്‍ഷിപ്പ് വിതരണം ഞായറാഴ്ച രാവിലെ 11ന് ആലത്തൂര്‍ എ.എല്‍.പി. സ്‌കൂളില്‍ വച്ച് നടത്തുന്നു.
ബി.ജി.പി. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് എന്‍.ആര്‍. പ്രദീപ് കുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ബൂത്ത് പ്രസിഡന്റ് എന്‍.ആര്‍. ജയചന്ദ്രന്‍, സെക്രട്ടറി രിബിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ പങ്കെടുക്കുന്നു.