Breaking News

ലോക വിനോദ സഞ്ചാരദിനാചരണം കൊടകരയില്‍

fasspaddyകോടാലി:ഫാസ്  പാഡി   ആഭിമുഖ്യത്തില്‍  സര്‍ഗ്ഗ  കോളേജ്  സഹകരണത്തോടെ കോളേജ്  ഹാളില്‍ ലോക ടൂറിസം  ദിനം  സംഘടിപ്പിച്ചു. .  ഫോട്ടോഗ്രഫിയില്‍  കേന്ദ്ര  സാംസ്‌കാരിക വകുപ്പിന്റെ  ഫെലോഷിപ്പ് നേടിയ ഡോ. ഉണ്ണികൃഷ്ണന്‍ പുളിക്കല്‍  ഉദ്ഘാടനം ചെയ്തു .

പാഡി പ്രസിഡന്റ്  വി.കെ. കാസിം   അദ്ധ്യക്ഷത  വഹിച്ചു. ഐശ്വര്യ.എംപി വിഷയാവതരണം നടത്തി.  ജോണി ,പ്രീതി, ദിനേശന്‍ .എന്‍ .കെ .  എന്നിവര്‍ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച്  ടൂറിസം കേന്ദ്രങ്ങളുടെ  ചിത്ര  പ്രദര്‌സനവും  പോസ്റ്റര്‍ കൊളാഷ്  എക്‌സിബിഷനും നടത്തുകയുണ്ടായി.

KDA ALPS Ponkothra Vinodhasancharadinamനെല്ലായി : എ.എല്‍.പി.എസ്. പോങ്കോത്രയില്‍  ലോകവിനോദ സഞ്ചാരദിനത്തോടനുബന്ധിച്ച് സ്‌കൂളിലെ കുട്ടികളും അധ്യാപകരും മറ്റത്തൂര്‍ പഞ്ചായത്തിലെ ആറേശ്വരം മലയിലേക്കും ചാറ്റലാം പാടത്തേക്കും പഠന വിനോദയാത്ര നടത്തി.

സ്‌കൂള്‍ പി.ടി.എ. യുടെ നേതൃത്വത്തിലാണ് വിനോദയാത്ര സംഘടിപ്പിച്ചത്. പി.ടി.എ. പ്രസിഡണ്ട് സന്ധ്യ അയ്യപ്പന്‍, മാതൃസംഗമം പ്രസിഡണ്ട് അജിത ജോഷി, പ്രധാനാധ്യാപിക  കെ.ഭാനുമതി, മറ്റ് അധ്യാപകരായ ടി.പി. ഷീജ, വി. ഇന്ദുജ, പ്രിയ ഗിരിജന്‍, പി.ടി.എ. കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!