Breaking News

ദേശീയപാതയില്‍ ഡ്രൈനേജിന്റെ കോണ്‍ക്രീറ്റില്‍ ഇന്നോവകാറിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു.

accidentകൊടകര:ദേശീയപാതയില്‍ കൊടകരയ്ക്കടുത്ത് ഉളുമ്പത്തുംകുന്നില്‍ ഇന്നോവ കാര്‍ നിര്‍മാണം പാതിയാക്കിനിര്‍ത്തിയിരുന്ന ഡ്രൈനേജിന്റെ കോണ്‍ക്രീറ്റിലിടിച്ച് ് മറിഞ്ഞ് യുവാവ് മരിച്ചു.

തൃശൂര്‍ ഒല്ലൂര്‍ അവിണിശ്ശേരി മേച്ചിറ മാരാത്ത് പരേതയായ തങ്കംമാരസ്യാരുടേയും മാള അന്നമനട തെക്കേമാരാത്ത് ബാലകൃഷ്ണന്‍മാരാരുടേയും മകന്‍ ശ്രീകുമാര്‍(39) ആണ് മരിച്ചത്.ശനിയാഴ്ച വൈകീട്ട് 5.30 ന് ആയിരുന്നു അപകടം.എറണാകുളത്ത് എം.ടി.എസ് കമ്പനിയിലെ ജോലിക്കാരനായ ശ്രീകുമാര്‍ തൃശൂര്‍വന്നു തിരിച്ചുപോകുന്നതിനിടെയാണ് അപകടം.

ദേശീയപാതയോരത്തെ ഡ്രൈനേജിനുമുന്‍വശത്തെ വലയി ഗര്‍ത്തം അപകടത്തിനുകാരണമായിട്ടുണ്ട്.കുഴിയില്‍ ചാടിയശേഷം കോണ്‍ക്രീറ്റില്‍ കാര്‍ ഇടിക്കുകയായിരുന്നു.ഹൈവേപോലീസും നാട്ടുകാരും ചേര്‍ന്ന് കാറിന്റെ ചില്ല് പൊളിച്ചാണ് അപകടത്തില്‍പെട്ടയാളെ പുറത്തെടുത്തത്.ഉടന്‍ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.കാറില്‍ ശ്രീകുമാര്‍ മാത്രമാണുണ്ടായിരുന്നത്.മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍.ഭാര്യ:ദീപ. മകന്‍: അപ്പു. സഹോദരങ്ങള്‍.ജയശ്രീ, ദേവി.

യുവാവിന്റെ ജീവനെടുത്ത് ദേശീയപാതയോരത്തെ കുഴി.
കൊടകര: ദേശീയപാതയോരത്തെ വന്‍ഗര്‍ത്തവും നിര്‍മാണം പൂര്‍ത്തിയാക്കാത്തെ ഇട്ടിരിക്കുന്ന ഡ്രൈനേജും കവര്‍ന്നത് യുവാവിന്റെ ജീവന്‍.തൃശൂര്‍ ഒല്ലൂര്‍ അവിണിശ്ശേരി മേച്ചിറ മാരാത്ത് പരേതയായ തങ്കംമാരസ്യാരുടേയും മാള അന്നമനട തെക്കേമാരാത്ത് ബാലകൃഷ്ണന്‍മാരാരുടേയും മകന്‍ ശ്രീകുമാര്‍(39) ആണ് ദേശീയപാതയോരത്തെ അധികൃതരുടെ അനാസ്ഥമൂലം അപകടത്തില്‍പെട്ടത്.

ശനിയാഴ്ച വൈകീട്ട് കൊടകരയ്ക്കടുത്ത് ഉളുമ്പത്തുംകുന്നില്‍ ഇന്നോവകാര്‍ പാതയോരത്തെ കുഴിയില്‍ ചാടിയശേഷം ഡ്രൈനേജിന്റെ കോണ്‍ക്രീറ്റിലിടിച്ചാണ് അപകടത്തില്‍പെട്ടത്.ദേശീയപാതയോരത്ത് വാഹനം ഒത്തുക്കിനിര്‍ത്താന്‍ ശ്രമിച്ചാലും മുന്‍വശമാകട്ടെ പുല്‍ക്കാട് കാരണം സമനിരപ്പാണെന്നേ താന്നൂ.കുഴി കാണില്ല.കാര്‍ ഇടിയുടെ ആഘാതത്തില്‍ കുത്തനേ മറിഞ്ഞു.ഇന്നോവയുടെ മുന്‍വശവും ഡ്രൈനേജിന്റെ കോണ്‍ക്രീറ്റിന്റെ മൂലകളും ഇടിയില്‍ തകര്‍ന്നിട്ടുണ്ട്.

കാറില്‍നിന്നും മുന്‍വശത്തെ ഗ്ലാസ് വെട്ടിപ്പൊളിച്ചാണ് ശ്രീകുമാറിനെ പുറത്തെടുത്തത്.ഏതാനും നാള്‍മുമ്പ് ഉളുമ്പത്തുംകുന്നില്‍തന്നെ പിക്കപ്പ് വാന്‍ മറിഞ്ഞു അപകടം ഉണ്ടായിരുന്നു.

About The Author

Related posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *