Breaking News

ഭാരതീയവിദ്യാനികേതന്‍ ജില്ലാകലോത്സവം തിരശ്ശീല വീണു.

ഭാരതീയ വിദ്യാനികേതന്‍ ജില്ലാകലോത്സവത്തില്‍ ഓവര്‍ ഓള്‍ ജേതാക്കളായ ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക് സ്‌കൂള്‍ ടീം നന്തിക്കര...
ഭാരതീയ വിദ്യാനികേതന്‍ ജില്ലാകലോത്സവത്തില്‍ ഓവര്‍ ഓള്‍ ജേതാക്കളായ ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക് സ്‌കൂള്‍ ടീം നന്തിക്കര…

കൊടകര:ഭാരതീയവിദ്യാനികേതന്‍ ജില്ലാകലോത്സവത്തിന് കൊടകര സരസ്വതിവിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌ക്കൂളില്‍  തിരശ്ശീല വീണു. സമാപന സമ്മേളനത്തില്‍ ഭാരതീയവിദ്യാനികേതന്‍ സംസ്ഥാന സി ബി എസ് ഇ വിദ്യാലയപ്രമുഖ് എം വേണുഗോപാല്‍ സമാപനസന്ദേശം നല്‍കി.

വേദിയില്‍ വിവേകാനന്ദ ട്രസ്റ്റ്  ഉപാധ്യക്ഷന്‍ ശ്രീ ടി എം കൃഷ്ണന്‍കുട്ടി അധ്യക്ഷനായിരുന്നു. വിവേകാനന്ദ ട്രസ്റ്റ്  ചെയര്‍മാന്‍ ശ്രീ എന്‍ പി മുരളി, ഭാരതീയവിദ്യാനികേതന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി കെ കൃഷ്ണന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. ജില്ലാ കലോത്സവപ്രമുഖ് ശ്രീ ഐ. ആര്‍ രവീന്ദ്രനാഥ് വിജയികളെ പ്രഖ്യാപിച്ചു. മാതൃസമിതി അധ്യക്ഷ ശ്രീമതി സുമാ ഷാജി, ക്ഷേമസമിതി അധ്യക്ഷന്‍ ശ്രീ കെ. ജി ബാബു, വിദ്യാലയസമിതി സെക്രട്ടറി ശ്രീ തിലകന്‍ അയ്യഞ്ചിറ, കലോത്സവ ജനറല്‍ കണ്‍വീനര്‍ ശ്രീമതി ഷീജാ ബാബു എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
ശ്രീമതി മിനി സുഭാഷ് സ്വാഗതം ആശംസിച്ചു. ജില്ലാ സെക്രട്ടറി ശ്രീ. എം ആര്‍ ബിജോയ് കൃതജ്ഞത രേഖപ്പെടുത്തി. വിജയികള്‍ക്ക് നമ്മുടെ കൊടകര ഡോട്ട് കോമിന്റെ അഭിനന്ദനങ്ങള്‍

ഓവര്‍ ഓള്‍ ഒന്നാം സ്ഥാനം: ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക്‌സ്‌കൂള്‍ നന്തിക്കര ( 426 പോയിന്റ്)
ഓവര്‍ ഓള്‍ രണ്ടാം സ്ഥാനം:    സരസ്വതിവിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍, കൊടകര(414 പോയിന്റ്)
ഓവര്‍ ഓള്‍ മൂന്നാം സ്ഥാനം:    സരസ്വതി വിദ്യാനികേതന്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍, ഏങ്ങണ്ടിയൂര്‍(400 പോയിന്റ്)
എല്‍ പി വിഭാഗം അഗ്രിഗേറ്റ് ഒന്നാം സ്ഥാനം : ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക്‌സ്‌കൂള്‍ നന്തിക്കര (134 പോയിന്റ്)
രണ്ടാം സ്ഥാനം: സരസ്വതിവിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍, കൊടകര( 128 പോയിന്റ്)
മൂന്നാം സ്ഥാനം: സരസ്വതി വിദ്യാനികേതന്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍, ഏങ്ങണ്ടിയൂര്‍( 114 പോയിന്റ്)

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!