Breaking News

പൂനിലാര്‍ക്കാവില്‍ ഔഷധനിവേദ്യവും പൂരം പുറപ്പാടും

കൊടകര: പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ ഭഗവതിക്ക് ഔഷധനിവേദ്യം 23 നും പൂരം പുറപ്പാട് 24 നും  നടക്കും. ക്ഷേത്രം തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി ഭഗവതിക്ക് ഔഷധം നിവേദിക്കും.തുടര്‍ന്ന് ഭക്തര്‍ക്ക് വിതരണം ചെയ്യും.24ന് രാവിലെ കൊടിയേറ്റം , ആറാട്ട് എന്നിവയുണ്ടാകും.

വൈകീട്ട് പടിഞ്ഞാറംകുന്നത്ത് മനയ്ക്കലേക്ക് പറ എഴുന്നള്ളിക്കും.നിത്യവും രാവിലെ ക്ഷേത്രക്കുളത്തില്‍ ആറാട്ടിനുശേഷം പറയെടുപ്പിന് പോകും. 29 ന് പെരുവനം പൂരത്തിലും ഏപ്രില്‍ 1 ന് ആറാട്ടുപുഴ പൂരത്തിലും ഭഗവതി പങ്കെടുക്കും. 2 ന് ഉത്രം വിളക്കോടെ പൂരത്തിന് സമാപനമാകും.

ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി, അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി, മേല്‍ശാന്തി വെങ്കിടേശ്വരന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!