Breaking News

അക്ഷരക്കൂട്ടം-ശലഭക്കൂട്ടം-ചങ്ങാതിക്കൂട്ടം പഞ്ചദിനക്യാമ്പ്

nivav2കോടാലി : മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 14, 15 വാര്‍ഡുകളിലെ അക്ഷരക്കൂട്ടം-ശലഭക്കൂട്ടം-ചങ്ങാതിക്കൂട്ടം എന്നീ ബാലസഭകളിലെ ‘നിറവ് 2015’ നടത്തിയ പഞ്ചദിനക്യാമ്പ് രണ്ടാം ദിവസം മെയ് 14 2.30 ന് കോടാലി ഗവ. എല്‍.പി.സ്‌കൂളില്‍ ആരോഗ്യസെമിനാര്‍ (15-ാം വാര്‍ഡ് വികസനസമിതി ചെയര്‍മാന്‍) കെ.കെ.ശിവരാമന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

കോടാലി ഗ്രാമീണ വായനശാല പ്രസിഡന്റ് വി.കെ.കാസിം അധ്യക്ഷത വഹിച്ചു. കോടാലി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ.കെ.ഹസൈനാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.എച്ച്.അഷ്‌റഫ് തുടങ്ങിയവര്‍ ക്ലാസ്സ് നയിച്ചു. ഉണഠ കമ്മറ്റി അംഗം സുധീഷ് ടി.സി., ബാലസഭ കോ-ഓര്‍ഡിനേറ്റര്‍ ലൈല റസാക്ക്, ക്യാമ്പ് ഡയറക്ടര്‍ കെ.പി.ഹരിദാസ്മാസ്റ്റര്‍, രജിത കൊച്ചുണ്ണി, ദീപഷാജു, ബിനോഷ താഹിര്‍, മിരോഷ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. രാഖി ജൂഷ സ്വാഗതവും സ്‌നേഹ മുരുകേഷ് നന്ദിയും പ്രകാശിപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!