കൊടകര : അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തില്‍ യോഗദിനം ആചരിച്ചു. ഓര്ഗനൈസേഷന് സെക്രട്ടറി സി.സി. ശെല്വന്, സെക്രട്ടറി എന്‍.പി. ശിവന് എന്നിവര്‍ നേതൃത്വം നല്കി. സ്വയം സേവക സംഘാംഗങ്ങളായ രൂപേഷ്, സജിത്ത്, അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങളായ നന്ദകുമാര്‍ മേനോന്, കാര്‍ത്തിക് എസ്. എന്നിവരും ബാലഗോകുലത്തിലെ 30 ലേറെ കുട്ടികളും പങ്കെടുത്തു.