Breaking News

കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും പഠനോപകരണവിതരണവും നടത്തി.

dwt2കോടാലി: കോടാലി ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡിലെ തെരഞ്ഞെടുത്ത നിര്‍ധനരായ കുട്ടികള്‍ക്ക് പഠനോപകരണവിതരണവും നടത്തി. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തംഗം കെ.പ്രസാദ് അധ്യക്ഷനായിരുന്ന യോഗം പരിസ്ഥിതി പ്രവര്‍ത്തക പ്രൊഫ. കുസുമം ജോസഫ് ഉദ്ഘാടനം ചെയ്തു.

ഫാ. ബിനോയ് നെരേപറമ്പില്‍ വിഷയാവതരണം നടത്തി. ഫെഡറല്‍ ബാങ്ക് കോടാലി ബ്രാഞ്ച് മാനേജര്‍ പി.സി.ഡേവിസ് പഠനോപകരണവിതരണം നടത്തി. എറണാകുളത്തപ്പന്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എം.പി.രാജന്‍, ഷിനി സന്തോഷ്, രത്‌നം അരവിന്ദ്, കെ.കെ.ശിവരാമന്‍മാസ്റ്റര്‍, ഷാജു കാവുങ്ങല്‍, വി.കെ.കാസിം, പി.യു.ഷാജഹാന്‍, ജാന്‍സി ദേവസ്സി തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!