Breaking News

ശ്രീകൃഷ്ണജയന്തി സ്വാഗതസംഘം രൂപീകരിച്ചു

sreekrishnajayanthiകൊടകര : കൊടകരയില്‍ ശ്രീകൃഷ്ണജയന്തി ആഘോഷത്തിനോടനുബന്ധിച്ച് 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തില്‍ മറ്റത്തൂര്‍ പഞ്ചായത്ത് മെമ്പര്‍ കെ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.ആര്‍. ദേവദാസ് മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം അദ്ധ്യക്ഷനായി സംസ്ഥാന അദ്ധ്യാപക പുരസ്‌ക്കാര ജേതാവ് ഡി. സുദര്‍ശനന്‍ മാസ്റ്ററേയും, കണ്‍വീനറായി പി.കെ. രാജനേയും തിരഞ്ഞെടുത്തു.

ആഗസ്റ്റ് 30 ന് കുട്ടികള്‍ക്കായുള്ള കലാമത്സരങ്ങളും, 31 ന് പതാകദിനം, ഗോപൂജ, സാംസ്‌കാരിക സമ്മേളനം എന്നിവ നടത്താനും യോഗം തീരുമാനിച്ചു. പി.എസ്. ശ്രീരാമന്‍, പി.എസ്. ചന്തു, എം. കൃഷ്ണകുമാര്‍, കൊടകര പഞ്ചായത്ത് മെമ്പര്‍ പി.എം. കൃഷ്ണന്‍കുട്ടി, ഉണ്ണികൃഷ്ണന്‍ എടാട്ട് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!