Breaking News

വെല്ലപ്പാടി അഴിക്കോടന്‍ നഗറില്‍ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

വെല്ലപ്പാടി അഴിക്കോടന്‍ നഗറില്‍ അങ്കണവാടി കെട്ടിടം ചാലക്കുടി എം.എല്‍.എ. ബി.ഡി. ദേവസ്സി ഉദ്ഘാടനം ചെയ്യുന്നു.
വെല്ലപ്പാടി അഴിക്കോടന്‍ നഗറില്‍ അങ്കണവാടി കെട്ടിടം ചാലക്കുടി എം.എല്‍.എ. ബി.ഡി. ദേവസ്സി ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : കൊടകര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് വെല്ലപ്പാടി അഴിക്കോടന്‍ നഗറില്‍ 8 -ാം നമ്പര്‍ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു. ഗ്രാമീണ അടിസ്ഥാനസൗകര്യ വികസനനിധി (ആര്‍.ഐ.ഡി.എഫ്.) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഉദ്ഘാടനചടങ്ങില്‍ കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ അദ്ധ്യക്ഷതവഹിച്ചു. ചാലക്കുടി എം.എല്‍.എ. ബി.ഡി. ദേവസ്സി കെട്ടിട ഉദ്ഘാടനം നിര്‍വ്വഹിച്ചു.

എ.ഇ. നയന ജോസ് സി. റിപ്പോര്‍ട്ട് അവതരണം നടത്തി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ താക്കോല്‍ദാനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ. ഡിക്‌സന്‍ കോണ്‍ട്രാക്ടറെ ആദരിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജിനി മുരളി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോയ് നെല്ലിശ്ശേരി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിലാസിനി ശശി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എല്‍. പാപ്പച്ചന്‍, വാര്‍ഡ് മെമ്പര്‍മാരായ ഷീബ ഹരി, കെ.എ. തോമസ്, വി.കെ. സുബ്രഹ്മണ്യന്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ്, ഐ.സി.ഡി.എസ്. സൂപ്പര്‍ വൈസര്‍ സതി പി.ആര്‍, അംഗണവാടി വര്‍ക്കര്‍ സിന്ധു പി.കെ. തുടങ്ങിയര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!