Breaking News

കാന്‍സര്‍ രോഗികള്‍ക്ക് കാരുണ്യമേകാന്‍ വോളിബോള്‍ ടൂര്‍ണമെന്റ്

volyballകോടാലി : നിര്‍ധനരായ കാന്‍സര്‍ രോഗികളുടെ ചികിത്സാ ധനശേഖരണാര്‍ഥം കോടാലി റെവറി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് നടത്തുന്ന അഖിലകേരള പുരുഷ-വനിത വോളിബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി. കോടാലിയിലെ മറ്റത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് ഗ്രൗണ്ടില്‍ മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം ബി. അനില്‍ ഉദ്ഘാടനം ചെയ്തു.

പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ. അധ്യക്ഷനായി. മറ്റത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രന്‍ മുഖ്യാതിഥിയായി. പുരുഷന്മാരുടെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ നേവി കൊച്ചിയും സായ് കോഴിക്കോടും വനിതകള്‍ക്കുള്ള മത്സരത്തില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫും കണ്ണൂര്‍ കെ.എം. വനിതാ കോളേജും ഏറ്റുമുട്ടി. ടൂര്‍ണമെന്റ് ഭാരവാഹികളായ ബേബി മാത്യു കാവുങ്ങല്‍%2C എം.കെ. കൃഷ്ണകുമാര്‍  വി.കെ. കാസിം ജോഫി എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!