കോടാലി : റെവറി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് ആഭിമുഖ്യത്തില്‍ കോടാലി പഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്നു വന്നിരുന്ന അഖില കേരള പുരുഷ വനിതാ വോളിബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ ചങ്ങനാശ്ശേരി അസംഷന്‍ കൊളെജിനെ ഒന്നിനെതിരെ മൂന്നു ഗയിമുകള്‍ ക്ക് ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജ് പരാജയപ്പെടുത്തി.
പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ നേവിയെ രണ്ടിനെ തിരെ മുന്ന് ഗയിമുകള്‍ ക്ക് കൊച്ചിന് ബിപി സി എല്‍ പരാജയപ്പെടുത്തി ബി എസ് എഫ് ഡെപ്യുറ്റി കമ്മാന്ടെര്‍ പ്രസാദ്, ഫാദര്‍ വര്‍ഗിസ് പാലത്തിങ്കല്‍ എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ച്. ബേബി മാത്യു കാവുങ്ങല്‍ സ്വാഗതവും കെ ആര് ഔസെഫ് നന്ദിയും പ്രകാശിപ്പിച്ചു.