കാവനാട് : കാവനാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നരസിംഹജയന്തിയോടനുബന്ധിച്ച് 15-ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം മെയ് 17 മുതല്‍ 24 വരെ നടക്കും. 17 ന് വൈകീട്ട് ക്ഷേത്രം മേല്‍ശാന്തി അഴകത്തുമനയ്ക്കല്‍ നാരായണന്‍ നമ്പൂതിരി യജ്ഞവേദിയില്‍ ഭദ്രദീപം തെളിയിച്ചു.
തുടര്‍ന്ന് ആചാര്യവരണം, ഭാഗവത മാഹാത്മ്യപാരായണം, പ്രഭാഷണം എന്നിവ നടന്നു. സപ്താഹത്തിന് പുറമെ 18 ന് ഗുരുപൂജ, 19 ന് മാതൃപൂജ, 20 ന് നരസിംഹജയന്തി ആഘോഷം, 21 ന് വിദ്യഗോപാല മന്ത്രാര്‍ച്ചന, ധന്വന്തരീ പൂജ, 22 ന് ഉണ്ണി ഊട്ട്, രുഗ്മിണീ സ്വയംവര ഘോഷയാത്ര കാവനാട് ശ്രീ അയ്യങ്കാവ് ശ്രീ രുധിരമാല ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കും, 23 ന് സര്‍വ്വൈശ്വര്യപൂജ, 24 ന് ആറാട്ട്, സമാപനം എന്നിവ നടക്കുമെന്ന് സപ്താഹം രക്ഷാധികാരികളായ പി.എസ്. ശ്രീരാമന്‍, സുബ്രഹ്മണ്യന്‍ പയ്യപ്പിള്ളി എന്നിവര്‍ അറിയിച്ചു.