Breaking News

കൊടകരയില്‍ ആയുര്‍വ്വേദ സൗജന്യ വിദഗ്ധ വൈദ്യപരിശോധനയും മരുന്ന് വിതരണവും

Nedumbakaran Advtആയുര്‍വ്വേദ സൗജന്യ വിദഗ്ധ വൈദ്യപരിശോധനയും മരുന്ന് വിതരണവും ബോഡി ഫാറ്റ് സ്‌കാനിംങ്ങും

കൊടകര : വെള്ളിക്കുളങ്ങര റോഡില്‍ പ്രവര്‍ത്തിക്കുന്ന നെടുംമ്പാക്കാരന്‍ ആയുര്‍വ്വേദിക്‌സില്‍വെച്ച് (ഔഷധി ഏജന്‍സി) താഴെ കൊടുത്തിരിക്കുന്ന നിശ്ചിതദിവസങ്ങളില്‍ അന്നേദിവസം നിശ്ചയിച്ചിട്ടുള്ള അസുഖങ്ങള്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 20 രോഗികള്‍ക്ക് സൗജന്യ വിദഗ്ധ വൈദ്യപരിശോധനയും 7 ദിവസത്തേക്കുള്ള മരുന്നുകളും നല്‍കുന്നു.

നിശ്ചിത പരിധിക്ക് ശേഷം രജിസ്റ്റര്‍ചെയ്യുന്നവര്‍ക്ക് സൗജന്യ പരിശോധനയും മരുന്നുകള്‍ 15% കിഴിവിലും ലഭിക്കുന്നതാണ്. മുന്‍പ് കഴിച്ചിരുന്ന മരുന്നുകളുടെ കുറുപ്പടികളും (എല്ലാ വിഭാഗത്തിലേയും)
വിവിധ പരിശോധനകളുടെ വിവരണവും കൂടെ കരുതുക.

ജൂലൈ 9 ശനി
രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ
പനിയ്ക്കും അതിനുശേഷം കണ്ടുവരുന്ന ശരീരവേദന, തലവേദന, ചുമ, തളര്‍ച്ച വിശപ്പില്ലായ്മ എന്നിവയ്ക്കും പനിയെ പ്രതിരോധിക്കാനുള്ള മരുന്നുകളും

ജൂലൈ 10 ഞായര്‍
രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ
വാതരോഗങ്ങള്‍, കൈകാല്‍, കഴുത്ത്, പുറം നടു കഴപ്പ്. വിവിധ ഭാഗങ്ങളില്‍ നീര്‍ക്കെട്ട്, പുകച്ചില്‍, മരവിപ്പ്, സന്ധികളില്‍ വേദന, നീര്, നീരറക്കം, മടക്കുവാനും തിരിക്കുവാനുമുള്ള ബുദ്ധിമുട്ട്, എല്ല് തേയ്മാനം, നട്ടെല്ലില്‍ നീര്‍ക്കെട്ട്, ഡിസ്‌ക് പ്രശ്‌നങ്ങള്‍, ആമവാതം, സന്ധിവാതം, രക്തവാതം, ഉപ്പുറ്റി വേദന

ജൂലൈ 11 തിങ്കള്‍
രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ
ജീവിതശൈലി രോഗങ്ങളും അതിനോടനുബന്ധിച്ച് വരുന്ന അമിതവണ്ണം, കൊളസ്‌ട്രോള്‍ എന്നിവ മൂലമുള്ള ദേഹാസ്വാസ്ഥങ്ങള്‍, തരിപ്പ്, മരവിപ്പ്, ശോധന കുറവ്, ഉറക്കകുറവ്, ചൊറിച്ചില്‍, ശരീര ദുര്‍ഗന്ധം, കഴുത്തിലും മറ്റും കാണുന്ന കറുപ്പ് നിറം, തടിപ്പ്, ആര്‍ത്തന ചക്ര വ്യതിയാനങ്ങള്‍, വന്ധ്യത, ഞരമ്പ് തടിപ്പ്, അസ്ഥികളുടെ ബലക്ഷയം, ഫാറ്റി ലിവര്‍, അലസത, തളര്‍ച്ച.

ബോഡി ഫാറ്റ് സ്‌കാനിംങ്ങ് : ജൂലൈ 11 തിങ്കളാഴ്ച മാത്രം
അമിതവണ്ണം ഉണ്ടെന്ന് സംശയിക്കുന്നവര്‍ക്കും ഉളവര്‍ക്കും തങ്ങളുടെ ശരീരത്തിലെ കൊഴുപ്പിന്റെയും മറ്റും 10 ഘടനപരമായ അവസ്ഥകള്‍ ഈ
സ്‌കാനിംഗില്‍ അറിയുവാന്‍ സാധിക്കും. (വിസറല്‍ ഫാറ്റ് %, മെറ്റബോളിക് എയ്ജ്, ബോഡി വാട്ടര്‍ %, ബി. എം. ആര്‍. തുടങ്ങിയവ…)

ഡോ. ഹാര്‍വിന്‍ ജോര്‍ജ്ജ് B.A.M.S, M.D(Ay)
നെടുമ്പാക്കാരന്‍ ആയുര്‍വ്വേദിക്‌സ്
ഔഷധി വെള്ളിക്കുളങ്ങര റോഡ്, കൊടകര
വിളിക്കേണ്ട നമ്പര്‍ : 0480 2720 284, 2720 424(Resi)

പരിശോധന സമയം :
എല്ലാ ദിവസവും രാവിലെ 8.30 മുതല്‍ 1 മണിവരെ
ഉച്ചതിരിഞ്ഞ് 3 മുതല്‍ 7.30 വരെയും
ഞായര്‍ രാവിലെ 10 മുതല്‍ 12 വരെ മാത്രം

പ്രശസ്ത പാരമ്പര്യ ആയുര്‍വ്വേദ ചികിത്സകന്‍ മറ്റത്തൂര്‍ നെടുംബാക്കാരന്‍ തോമാസ് വൈദ്യരുടെ കൊച്ചുമകനായി ജനിച്ച് 1997 ല്‍ ആയുര്‍വ്വേദ ബിരുധ പഠനം ആരംഭിച്ച് 2002 ല്‍ ആയുര്‍വ്വേദ ആചാര്യ (ബി.എ.എം.എസ്.) പൂര്‍ത്തിയാക്കി തുടര്‍ന്ന് ഷൊര്‍ണ്ണൂര്‍ കേരളീയ ആയുര്‍വ്വേദ സമാജം ഹോസ്പിറ്റലിലും തൃശ്ശൂര്‍ അമല ആയുര്‍വ്വേദ ഹോസ്പിറ്റലിലും വൈദ്യവൃത്തി അനുഷ്ഠിച്ച് ഉപരിപഠനത്തിന് പോയി.

2007 ല്‍ ആയുര്‍വ്വേദ വാചസ്പതി (എം.ഡി) പഠനം പൂര്‍ത്തിയാക്കിയതിനുശേഷം നാലരവര്‍ഷത്തോളം കോതമംഗലം ആയുര്‍വ്വേദ മെഡിക്കല്‍ കോളേജില്‍ ലക്ച്ചററായി പ്രവര്‍ത്തിച്ച് തുടര്‍ന്ന് അമൃത ആയുര്‍വ്വേദ മെഡിക്കല്‍ കോളേജിലും കോഴിക്കോട് ആയുര്‍വ്വേദ മെഡിക്കല്‍ കോളേജിലും ശ്രീപെരുമ്പത്തൂര്‍ ആയുര്‍വ്വേദ മെഡിക്കല്‍ കോളേജിലും അസോസിയേറ്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊടകരയില്‍ ചികിത്സാ ആരംഭിച്ചിട്ട് 14 വര്‍ഷം പിന്നിടുന്നു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!