മറ്റത്തൂര്‍ : മറ്റത്തൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് കുടുംബശ്രീയുടെ കീഴിലുള്ള സ്വാതി മഹിളാ ഗണത്തിന്റെ ആഭിമുഖ്യത്തില്‍ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു.
വിത്തിടല്‍ ചടങ്ങിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ശ്രീധരന് കളരിക്കല്‍ നിര്‍വ്വഹിച്ചു.സി.ഡി.എസ്.വൈസ് ചെയര്മാന് ശോഭന കൃഷ്ണന്‍കുട്ടി,സ്വാതി മഹിളാ ഗണം പ്രസിഡണ്ട് അമ്പിളി സുനി,സെക്രട്ടറി ദീപ രാജേഷ്,ഉഷ കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ നേതൃത്വത്തെ നല്കി.