കൊടകര : നാല് ദിവസങ്ങളിലായി കൊടകരയില്‍ വച്ച് നടന്ന ചാലക്കുടി സബ് ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ എല്‍ പി ജെനറല്‍ വിഭാഗത്തില്‍ 45 പോയന്‍റ് നേടി ചാലക്കുടി കാര്‍മല്‍ ഒന്നാം സ്ഥാനം നേടി . 43 പോയന്‍റ് നേടിയ സെന്‍റ് ആന്റണീസ് യു .പി.എസ്എലിഞ്ഞിപ്രക്കാണ് രണ്ടാം സ്ഥാനം .
യു പി . ജെനറല്‍ വിഭാഗത്തില്‍ 78 പോയന്‍റ് നേടി മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈ സ്കൂള്‍ ജേതാക്കളായി .74പോയന്‍റ്മായി സെന്‍റ് ആന്റണീസ് യു .പി.എസ് എലിഞ്ഞിപ്ര രണ്ടാം സ്ഥാനം നേടി .
ഹൈ സ്കൂള്‍ ജെനറല്‍ വിഭാഗത്തില്‍ 195 പോയന്‍റ് നേടിയ മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈ സ്കൂള്‍ ഓവര്‍ഓള്‍ ചാമ്പ്യന്മാരായി .187 പോയന്‍റ് നേടിയ ചാലക്കുടി കാര്‍മല്‍ ഹയ്യര്‍ സെക്കണ്ടറി സ്കൂളിനാണ് രണ്ടാം സ്ഥാനം .
ഹയ്യര്‍ സെക്കണ്ടറി വിഭാഗത്തില്‍ 156 പോയിന്റ് നേടി ചാലക്കുടി കാര്‍മല്‍ ഓവര്‍ഓള്‍ ചാമ്പ്യന്മാരായി . 133 പോയിന്റ് നേടിയ കൊടകര ജി .എച്ച് .എച്ച് സ്സിനാണ് രണ്ടാം സ്ഥാനം .
സംസ്കൃതോല്സവം യു പി വിഭാഗത്തില്‍ 84 പോയന്‍റ് നേടി സെന്‍റ് ആന്റണീസ് യു .പി.എസ് എലിഞ്ഞിപ്ര ഒന്നാം സ്ഥാനം നേടി . 83 പോയിന്റ് നേടി ശ്രീകൃഷ്ണ ഹൈ സ്കൂള്‍ മറ്റത്തൂരും എസ് .എന്‍. യു .പി .എസ് . കുണ്ടുകുഴി പ്പാടവും രണ്ടാം സ്ഥാനം നേടി .
സംസ്കൃതോല്സവം ഹൈ സ്കൂള്‍ വിഭാഗത്തില്‍ 86 പോയന്‍റ് നേടി ശ്രീകൃഷ്ണ ഹൈ സ്കൂള്‍ മറ്റത്തൂര്‍ ഒന്നാം സ്ഥാനം നേടി . എം .എ . എം .എച്ച്. എസ് കൊരട്ടിക്കാണ് രണ്ടാം സ്ഥാനം .
അറബിക് കലോത്സവത്തില്‍ എല്‍ പി വിഭാഗത്തില്‍45 പോയന്‍റ് നേടി ജി എല്‍ പി എസ് കോടാലിയും സെന്‍റ് ആന്റണീസ് യു .പി.എസ് എലിഞ്ഞിപ്ര ഒന്നാം സ്ഥാനം നേടി .
അറബിക് കലോത്സവം യു പി വിഭാഗത്തിലും ഹൈ സ്കൂള്‍ വിഭാഗത്തിലും മറ്റത്തൂര്‍ ശ്രീ കൃഷ്ണ ഹൈ സ്കൂള്‍ ആണ് ജേതാക്കള്‍ .