Breaking News

ഭിന്ന ശേഷിക്കാരുടെ രെജിസ്‌ട്രേഷന്‍ ഫെബ്. 18 ശനിയാഴ്ച കോടാലി ഗവ. എല്‍പി സ്‌കൂളില്‍

കോടാലി: കോടാലി ഗ്രാമീണ വായനശാല ആഭിമുക്യത്തില്‍ തിരുവന്തപുരം വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ സഹകരണത്തോടെ ഭിന്നശേഷിക്കാര്‍ക്കായി ഒരു രെജിസ്‌ട്രേഷന്‍ മേള നടത്തുന്നു.

ഫെബ്. 18 ശനിയാഴ്ച രാവിലെ 9 മുതല്‍ കോടാലി ഗവ. എല്‍പി സ്‌കൂളില്‍ ആണ് പരിപാടി. പതിനഞ്ചിനും അമ്പതിനും ഇടയിലുള്ള അന്ധര്‍, ബധിരര്‍, അസ്ഥി വൈകല്യമുള്ളവര്‍, ബന്ദ്ധിമാന്ദ്യം ഉള്ളവര്‍, തുടങ്ങിയവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. മെഡിക്കല്‍ സെര്ടിഫികറ്റും ഫോട്ടോയും വേണം..

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പുനരധിവാസ സഹായങ്ങള്‍, പഠനം, തൊഴില്‍ പരിശീലനം തുടങ്ങിയവ അറിയുവാന്‍ വി.ആര്‍.സി.യുടെ ക്ലാസ്സില്‍ പങ്കെടുക്കുക. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് സൂപ്രണ്ട് എന്‍.വിജയകുമാര്‍ ഐപിഎസ്. പരിപാടി ഉത്ഘാടനം ചെയ്യുന്നു..

പഞ്ചായത്ത് പ്രസിഡന്റ് പിസി. സുബ്രന്‍, എന്‍.വൈ.കെ. യൂത്ത് കോര്‍ഡിനേറ്റര്‍ ജൈന ജോര്ജ് , ബീന നന്ദകുമാര്‍, മോളി തോമസ്, ഭിന്ന ശേഷി ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെകെ. ഷാജു ഹക്കീം കളിപറമ്പില്‍ എന്നിവര്‍ മുഖ്യഅതിഥികളായി പങ്കെടുക്കുന്നു. വായനശാല പ്രസിഡന്റ് വീകെ.കാസിം അധ്യക്ഷത വഹിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!