Breaking News

വിദ്യാലയത്തിനരികെ ബിവറേജ് ഔട്ട്‌ലെറ്റ്: വിദ്യാര്‍ഥികള്‍ സമരരംഗത്ത്

മനക്കുളങ്ങര : മനക്കുളങ്ങര കൃഷ്ണവിലാസം യു.പി സ്‌കൂളിനടുത്ത് ബിവറേജ് മദ്യശാലയുടെ ഔട്ട്‌ലെറ്റ് തുടങ്ങാനുള്ള നീക്കത്തിനെതിരെ വിദ്യാര്‍ഥികളും സമരസമിതി നടത്തിയ റാലിയില്‍ അണിചേര്‍ന്നു. വിദ്യാലയമുറ്റത്തുനിന്നാരംഭിച്ച റാലിയുടെ മുന്‍നിരയില്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളുമായിരുന്നു.

കൊടകര ദേശീയപാതയോരത്ത് പ്രവര്‍ത്തിച്ചിരുന്ന മദ്യശാല സുപ്രീംകോടതിനിര്‍ദേശത്തെത്തുടര്‍ന്നാണ് മനക്കുളങ്ങരയിലെ വിദ്യാലയത്തിനും ക്ഷേത്രത്തിനുമൊക്കെ സമീപത്തേക്ക് മാറ്റിയത്. ജനുവരി 25 ന് നാട്ടുകാരുടെ എതിര്‍പ്പിനെ വകവക്കാതെയാണ് ഇവിടെ സ്വകാര്യകെട്ടിടത്തില്‍ ഔട്ട്‌ലറ്റ് തുറന്നത്.

തടസ്സംനിന്ന ജനപ്രതിനിധികളടക്കമുള്ളവരെ അറസ്റ്റുചെയ്തുനീക്കിയാണ് അധികൃതര്‍ക്ക് സംരക്ഷണം നല്‍കിയത്.എന്നാല്‍ കെട്ടിടത്തിന് പഞ്ചായത്തിന്റെ അനുമതിയില്ലെന്നുകാണിച്ച് പഞ്ചായത്ത് ഔട്ട്‌ലെറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി മദ്യവില്‍പ്പനകേന്ദ്രം അടക്കുകയായിരുന്നു. എന്നാല്‍ നിയമനടപടികളിലൂടെ വീണ്ടും ഔട്ട്‌ലെറ്റ് തുറക്കാനുള്ള ശ്രമത്തിനെതിരെ സംയുക്തസമരസമിതി സത്യഗ്രഹസമരം ആരംഭിച്ചിരിക്കയാണ്. ഇന്ന് സത്യഗ്രഹസമരം മൂന്നാംദതിവസമാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!