Breaking News

കൊടകരയിലെ പോലിസും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നടന്ന സൗഹൃദ മത്സരം കാണികള്‍ക്ക് കാല്‍പ്പന്തുകളിയുടെ ആവേശകാഴ്ചകള്‍ സമ്മാനിച്ചു.

Apple
പ്രസ് ക്ലബ് ടീമും പോലീസ് ടീമും തമ്മില്‍ നടന്ന സൌഹൃദ മത്സരം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍. പ്രസാദന്‍ കിക്കോഫ് ചെയ്യുന്നു.

കൊടകരയിലെ പോലിസും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നടന്ന സൗഹൃദ മത്സരം കാണികള്‍ക്ക് കാല്‍പ്പന്തുകളിയുടെ ആവേശകാഴ്ചകള്‍ സമ്മാനിച്ചു. കൊടകരഗവ.ഹൈസ്‌കൂള്‍ മൈതാനിയിലെ ഫ്‌ലഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടന്ന അഖിലേന്ത്യാസെവന്‍സ് ഫെസ്റ്റിന്റെ ഭാഗമായാണ് പോലിസും മാധ്യമപ്രവര്‍ത്തകരും സൗഹൃദമത്സരത്തില്‍ ഏറ്റുമുട്ടിയത്. കൊടകര സി.ഐ. കെ.സുമേഷിന്റെ നേതൃത്വത്തിലുള്ള പോലിസ് ടീമും കൊടകര പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ടി.ജി.അജോയുടെ നേതൃത്വത്തിലുള്ള മാധ്യമപ്രവര്‍ത്തകരുടെ ടീമുമാണ് കളിക്കളത്തിലിറങ്ങിയത്.

വാശിയേറിയ മത്സരത്തിന്റെ ആദ്യപകുതിയുടെ പത്താം മിനിറ്റില്‍ പോലിസ് ടീമിനു വേണ്ടി സീനിയര്‍ സി.പി.ഒ, സുരേഷ്ബാബു ആദ്യ ഗോള്‍ നേടി. ഇടവേളക്കു ശേഷം കളി പുനരാരംഭിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ടീമിലെ അബിന്‍ മറുപടി ഗോള്‍ നേടി പോലിസ് ടീമിനോട് സമനില പാലിച്ചു. എന്നാല്‍ ഏതാനും മിനിറ്റുകള്‍ക്കകം സീനിയര്‍ സി.പി.ഒ. സജുപൗലോസ് വീണ്ടും പോലിസ് ടീമിനുവേണ്ടി ഗോള്‍ നേടി വിജയം ഉറപ്പിച്ചു.

നേരത്തെ കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.പ്രസാദന്‍ മത്സരം കിക്ക് ഓഫ് ചെയ്തു. കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന വികാരി ഫാ.ജോണ്‍സന്‍ ജി.ആലപ്പാട്ട്, ഒല്ലൂക്കര സബ് രജിസ്ട്രാര്‍ എം.കെ.ജോര്‍ജ്, കൊടകര ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ബി.സജീവ്കുമാര്‍ തുടങ്ങിയവര്‍ ഇരുടീമിലേയും കളിക്കാരെ പരിചയപ്പെട്ടു.

EverGreen

Leave a Reply

Your email address will not be published. Required fields are marked *

Related posts