Breaking News

കൊളത്തൂക്കാവ് മഹാവിഷ്ണു-ദേവീക്ഷേത്രത്തില്‍ ഭാഗവതസപ്താഹം ഞായറാഴ്ച സമാപിക്കും

Apple

കൊടകര: കൊളത്തൂക്കാവ് മഹാവിഷ്ണു-ദേവീക്ഷേത്രത്തില്‍ നടന്നുവരുന്ന ഭാഗവതസപ്താഹയജ്ഞം ഞായറാഴ്ച സമാപിക്കും. വടുതല രാമന്‍നായരാണ് യജ്ഞാചാര്യന്‍.ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം ക്ഷേത്രം തന്ത്രി എരിഞ്ഞനവള്ളി നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.

ഡോ.കാരുമാത്ര വിജയന്‍ തന്ത്രികള്‍ അനുഗ്രഹപ്രഭാഷണം നടത്തി. വിജയന്‍ മേപ്രത്ത്, കെ.എം.എന്‍.കര്‍ത്താ,സജീവ് ചെഞ്ചേരി എന്നിര്‍ പ്രസംഗിച്ചു. 23 ന് വൈകീട്ട് 2 ന് നടക്കുന്ന സമാപനസമ്മേളനം സ്വാമി പുരുഷോത്തമാനന്ദസരസ്വതി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കഴിഞ്ഞ മൂന്നരപതിറ്റാണ്ടായി ക്ഷേത്രത്തില്‍ ഭാഗവതസപ്താഹം നടത്തിവരുന്ന ഭാഗവതാചാര്യന്‍ വടുതല രാമന്‍നായരെ ഉപഹാരം നല്‍കി ആദരിക്കും.

9total visits,1visits today

EverGreen

Leave a Reply

Your email address will not be published. Required fields are marked *

Related posts