കൊടകര : കഥയും കവിതയും നോവലുമെല്ലാം പിറവിയെടുക്കുന്ന എഴുത്തനുഭവങ്ങളും രചനാസങ്കേതങ്ങളും രചയിതാക്കളുടെ വാക്കുകളിലൂടെ അറിയാനായപ്പോള് സാഹിത്യകുതുകികളായ ഇരുന്നൂറില്‍പ്പരം വിദ്യാര്‍ഥികള്‍ക്ക് അത് അനുഭൂതിയായി.
കേരള സാഹിത്യ അക്കാദമിയും സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് മലയാള വിഭാഗവും ചേര്‍ന്ന് ‘നമ്മുടെ കാലം നമ്മുടെ സാഹിത്യം’എന്നി വിഷയത്തില്‍’ സംഘടിപ്പിച്ച ദ്വിദിന സാഹിത്യ ശില്പശാലയാണ് സാഹിത്യവിദ്യാര്ഥികള്ക്ക് അറിവരങ്ങായത്. കേരള സാഹിത്യഅക്കാദമി പ്രസിഡന്റ് വൈശാഖനാണ് സമ്മേളന#ം ഉദ്ഘാടനം ചെയ്തത്.
സാഹിത്യകാരന് വി.ആര്. സുധീഷ് മുഖ്യ പ്രഭാഷണം നടത്തി. സെമിനാറില്‍ കവി കുരീപ്പുഴ ശ്രീകുമാര്‍, ആലങ്കോട് ലീലാകൃഷ്ണന്, കെ.സി.നാരായണന്, ഡോ.എം.വി.നാരായണന്, ബെന്യാമിന്, സിവിക് ചന്ദ്രന്, അശോകന് ചരുവില്‍,ഡോ.റോസി തമ്പി, ഡോ.പി.ഗീത എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി.
പ്രൊ. വി.ജി. തമ്പി,അനൂപ് ജോര്‍ജ് എന്നിവര്‍ ശില്‍പ്പശാലക്ക് നേതൃത്വം നല്കി. സമാപനസമ്മേളനം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.ഫാ.ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു.അക്കാദമി സെക്രട്ടറി ഡോ.കെ.പി മോഹനന് ശില്‍പ്പശാലയില്‍ പങ്കെടുത്തവര്‍ക്ക് സാക്ഷ്യപത്രം വിതരണം ചെയ്തു.