വര്‍ണവിസ്മയമായി വര്‍ണക്കൂട്ട് – 2017

ആളൂര്‍ : വിദ്യാര്‍ഥികളുടെ സര്‍ഗാത്മകതയും ക്രിയാത്മകതയും വളര്‍ത്തിയെടുക്കുവാന്‍ ആളൂര്‍ ബിഎല്‍എം മാര്‍ തോമ സെന്ററില്‍ നടത്തിയ ‘വര്‍ണക്കൂട്ട് – 2017’ ചിത്രരചന മത്സരം വിസ്മയമായി. ഇരിങ്ങാലക്കുട രൂപതയുടെ മുഖപത്രമായ ‘കേരളസഭ’യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഈ മത്സരം രാവിലെ 10 മണി മുതല്‍ 1 മണി വരെയായിരുന്നു.

അനാമോര്‍ഫിക് ശൈലിയില്‍ ചിത്രകലയിലെ കേരളത്തിലെ തന്നെ അതുല്യ കലാകാരനായ വിന്‍സെന്റ് പല്ലിശ്ശേരി ചിത്രം വരച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. കേരളസഭ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഫാ. ജോമി തോട്ട്യാന്‍ സ്വാഗതം പറഞ്ഞു. കേരളസഭ മാനേജിംഗ് എഡിറ്റര്‍ ഫാ. വില്‍സന്‍ ഈരത്തറ അധ്യക്ഷത വഹിച്ചു. ഫാ. ലിജോ കരുത്തി, ഫാ. ഫ്രാങ്കോ പറപ്പുള്ളി എന്നിവര്‍ സന്നിഹിതരായിരുന്നു. തൃശൂര്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും വ്യത്യസ്ത ഇടവകകളില്‍ നിന്നും ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!