കൊടകര : കൊടകര ടൗണില്‍ കാടുപിടിച്ച് കിടക്കുന്ന ഒരു ഏക്കറോളം സ്ഥലം സമീപ കടക്കാര്‍ക്കും ഇതുവഴി സഞ്ചരിക്കുന്നവര്‍ക്കും പേടി സ്വപ്നമാവുന്നു. ഏകദേശം 5 വര്‍ഷത്തോളമായി കാട്പിടിച്ച് ഇഴജന്തുക്കളും ക്ഷുദ്രജീവികളും വാസമാക്കിയിരിക്കുന്നത് കണ്ടിട്ടും ഗ്രാമപഞ്ചായത്ത് നടപടികളൊന്നും സ്വീകരിക്കാതെ മൗനത്തിലാണ്.
ഈ സ്ഥലം ഏറ്റെടുത്ത് പൊതുജനങ്ങള്‍ക്കുപകാരമാവുന്ന എന്തെങ്കിലും പദ്ധതി കൊണ്ടുവരണമെന്ന് ആം ആദ്മി പാര്‍ട്ടി കൊടകര മേഖല യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പുഷ്പാകരന്‍ തോട്ടുപുറം, പാലി ഉപ്പുംപറമ്പില്‍, പി.ജെ. ഡേവിഡ്, എം.കെ. ജോണ്‍, കെ.ഡി. ഇട്ടുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.