Breaking News

നിയുക്ത ശബരിമല മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് കൊടകര പൗരാവലി സ്വീകരണം നല്കി.

കൊടകര : നിയുക്ത ശബരിമല മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് കൊടകര പൗരാവലി സ്വീകരണം നല്കി. കൊടകര മേല്‍പാലം ജംഗ്ഷനില്‍ നിന്നും പൂര്‍ണ്ണ കുംഭത്തോടെ പഞ്ചവാദ്യം, പൂത്താലം എന്നിവയുടെ അകമ്പടിയോടെയാണ് സമ്മേളന വേദിയായ എല്‍.പി. സ്‌ക്കൂളിലേക്ക് ആനയിച്ചത്.

കൈമുക്ക് വൈദികന്‍ രാമന്‍ അക്കിത്തിരിപ്പാട് ഭദ്രദീപം കൊളുത്തി. ബി.ഡി. ദേവസ്സി എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.ആര്‍. ദിനേശന്‍ അധ്യക്ഷനായി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം കൃഷ്ണകുമാര്‍, പി.ആര്‍. പ്രസാദന്‍, അമ്പിളി സോമന്‍, ഫാദര്‍ ലാസര്‍ കുറ്റിക്കാടന്‍, സ്വാമി അയ്യപ്പദാസ്,  അബ്ദുള്‍ അസീസ് എന്നിവര്‍ മുഖ്യാതിഥികളായി. സ്വാഗത സംഘം ട്രഷറര്‍ പി. സുശില്‍ കുമാര്‍ നന്ദി രേഖപ്പെടുത്തി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!