കോടാലി : മറ്റത്തൂര്‍ പഞ്ചായത്തിലെ പെയിന്‍ ആന്റ് പാലിയേറ്റിവ് സംഘടനക്ക് കീഴില്‍ സാന്ത്വനം നല്കപ്പെടുന്ന ഗുരുതര രോഗബാധിതരായ കിടപ്പ് രോഗികളുടെയും കുടുംബാങ്ങങ്ങളുടെയും സംഗമം നാളെ കോടാലി ശ്രീ ധര്‍മ്മ ശാസ്താ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ ഒമ്പത് മണി മുതല്‍ ആരംഭിക്കുന്ന പരിപാടി ബി.ഡി.ദേവസ്സി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.സി.സുബ്രന് അദ്ധ്യക്ഷനായിരിക്കും. നാനൂറോളം രോഗികളും അവരുടെ കുടുംബാംഗങ്ങളും പരിപാടിയില്‍ സംബന്ധിക്കും.