Breaking News

സംസ്ഥാന ചലച്ചിത്ര ശില്പശാല ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കൊടകരയില്‍

കൊടകര : സംസ്ഥാന ചലച്ചിത്ര ശില്പശാല ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കൊടകരയില്‍ കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണല്‍ ടെക്നോളജിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഡിസംബര്‍ 26 – 29 വരെ സംഘടിപ്പിക്കുന്ന ചലച്ചിത്രശില്പശാല ലൂമിയര്‍ 2 കെ 17 കേരള പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മോഹന്‍കുമാര്‍ ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ വിദ്യാര്‍ത്ഥികളുടെ അക്കാദമിക മികവ് ഉയര്‍ത്തുന്നതുപോലെതന്നെ സര്‍ഗാത്മകമായ കഴിവുകള്‍ വികസിപ്പിക്കുന്നതില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വളരെ പ്രധാന്യം നല്‍കുന്നതിനാലാണ് ചലച്ചിത്രശില്പശാല – ലൂമിയര്‍ 2 കെ 17 പോലുള്ളവ സംഘടിപ്പിക്കുന്നത് എന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോക്ടര്‍ ടി.വി. വിമല്‍കുമാര്‍ പദ്ധതി വിശദീകരണം നടത്തി. ചലച്ചിത്രസംവിധായകന്‍ പ്രിയനന്ദനന്‍ കുട്ടികളുമായി ആശയസംവാദനം നടത്തി. എസ്.ഐ.ഇ.ടി. ഡയറക്ടര്‍ ബി. അബുരാജ്, ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. സുമതി, ക്യാമ്പ് ഡയറക്ടര്‍ ചേതന മീഡിയ കോളേജിലെ ഫാ. ബെന്നി ബെനഡിക്ട്, ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ യു. നന്ദകുമാരന്‍, പി.ടി.എ. പ്രസിഡന്റ് കെ.ആര്‍. ദിവാകരന്‍, ബി.പി.ഒ. കെ. നന്ദകുമാര്‍, വാര്‍ഡ് മെമ്പര്‍ ഇ.എല്‍.പാപ്പച്ചന്‍, പ്രധാന അദ്ധ്യാപിക കെ.കെ. രമാദേവി തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!