മറ്റത്തൂര്‍ : സന്തോഷ് ട്രോഫി നേടിയ കേരള ടീം അംഗമായ പി.സി. അനുരാഗിനെ മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ പി.ടി.എ കമ്മിറ്റി അനുമോദിച്ചു പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അനുരാഗിന്റെ വീട്ടിലെത്തിയാണ് സ്‌കൂള്‍ – പി.ടി.എ അനുമോദിച്ചത്.
ഹെഡ്മിസ്സ്ട്രസ് എം.മഞ്ജുള , പി.ടി.എ പ്രസിഡണ്ട് സി.യു. പ്രിയന്‍ , പ്രവീണ്‍ എം. കുമാര്‍ സുഭാഷ് മൂന്നുമുറി, ശ്രീനിവാസന്‍ മൂത്തമ്പാടന്‍, രാജ്കുമാര്‍ രഘുനാഥ്, വിനോദ് കെ.എം , സി.കെ ഷൈജു , ലൂസി എം.സി , ചന്ദ്രശേഖര്‍ എം.സി എന്നിവര്‍ സംബന്ധിച്ചു .