അലന്‍സിജോക്ക് സൈക്കിള്‍വേണ്ട; ആ പണം ആളൂരിലെ ദുരിതബാധിതര്‍ക്ക്

Apple

ആളൂര്‍ : അവധിനാളുകലില്‍ അച്ഛനെ ടൂവീലര്‍ വര്‍ക്ക്ഷോപ്പില്‍ സഹായിച്ചതിന്റെ പേരില്‍ അലന് ലഭിച്ച പണം കാശുക്കുടുക്കയിലാക്കി സൂക്ഷിക്കാന്‍ തുടങ്ങിയിട്ട് അനവധി നാളുകളായി. തനിക്ക് ഇഷ്ടപ്പെട്ട സൈക്കിള്‍ വാങ്ങാനായി സ്വരുക്കൂട്ടിയ ഈ പണം പ്രളയത്തെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് നല്‍കുകയായിരുന്നു ആളൂര്‍ സെന്റ് ആന്റണീസ് സ്‌കൂളിലെ 7ാം ക്ലാസ്‌കാരനായ അലന്‍.

ആളൂര്‍ ഗ്രാമപഞ്ചായത്തിലെ 4ാം വാര്‍ഡില്‍ താമസിക്കുന്ന ചിറ്റേക്കര സിജോയുടെ മകനാണ് അലന്‍. പ്രളയം നശിപ്പിച്ച പ്രദേശത്തെ പ്രതീക്ഷകള്‍ക്ക് സഹായ ഹസ്തമായിക്കൊണ്ട് മറ്റുള്ളവര്‍ക്കും പ്രചോദനവും മാതൃകയുമാവുകയായിരുന്നു അലന്‍.

പ്രളയംബാധിച്ച് ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങളുടെ ദയനീയ സ്ഥിതിയില്‍ ആ കുഞ്ഞുമനസ്സ് വേദനിച്ചിതനെത്തുടര്‍ന്നാണ് തനിക്ക് സൈക്കിള്‍ വേണ്ടെന്നും ഈ തുക അവര്‍ക്കായി നല്‍കണമെന്നും അച്ചനായ സീജോയെ അറിയിക്കുകയും സമ്പാദ്യമായ 5622 രൂപ ആളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ നൈസന്റെ കൈവശം ഏല്‍പ്പിക്കുകയുമായിരുന്നു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery