Breaking News

ആറ് കുടുംബങ്ങള കരകയറ്റിയ അനന്തുവിനെ കൊടകര മേളകലാസംഗീത സമിതി ആദരിച്ചു .

കൊടകര: കുറുമാലിപ്പുഴ ഗതിമാറി ഒഴുകിയതിനെത്തുടര്‍ന്ന് കുടുങ്ങിയ ആറ് കുടുംബങ്ങളെ കരകയറ്റിയ അനന്തുവിനെ കൊടകര മേളകലാസംഗീത സമിതി ആദരിച്ചു . മറ്റത്തൂര്‍കുന്ന് തൃക്കണ്ണപുരം ക്ഷേത്രത്തിനുസമീപം ആനേങ്കണ്ടത്ത് വീട്ടില്‍ മധു-ബിന്ദു ദമ്പതികളുടെ മകനാണ് അനന്തു എന്ന അനന്തനാരായണന്‍.

മറ്റത്തൂരില്‍ കുറുമാലിപ്പുഴയോടുചേര്‍ന്ന് ആറ്റപ്പിള്ളിപാലത്തോടുചേര്‍ന്നാണ് ഇവരുടെ വീട്. പുഴ വീട്ടിലേക്കൊഴുകിയെത്തിയതിനെത്തുടര്‍ന്ന് പുഴയുടെ അക്കരെ കുടുങ്ങിയ പേരിവീട്ടില്‍ മോഹനനാണ് അനന്തുവിനേയും അച്ഛനേയും ഫോണില്‍വിളിച്ച് വിവരം അറിയിച്ചത്. ഉടന്‍തന്നെ അനന്തുവും അച്ഛനും സുഹൃത്തായ സുരേഷും ചേര്‍ന്നാണ് കുടുങ്ങിക്കിടക്കുന്നവരുടെയടുത്തേക്ക് കയറുമായി പുറപ്പെടുകയായിരുന്നു. ആറ്റപ്പിള്ളി പാലത്തിനടുത്തുതാമസിക്കുന്ന 6 കുടുംബങ്ങളിലെ രക്ഷപ്പെടുത്തി.

ശക്തമായ ഒഴുക്കിനെതിരെ നീന്തിയാണ് ഇവര്‍ കുടുങ്ങിയവരെ കരയ്ക്കെത്തിച്ചത്.വിളിച്ചറിയിച്ച മോഹനന്റെ വീട്ടിലേക്ക് വളരെ സാഹസികമായി നീന്തിയെത്തിയാണ് അനന്തുവും അച്ഛനും ചേര്‍ന്ന് മോഹനനേയും മകനേയും രക്ഷപ്പെടുത്തിയത്.തൊട്ടടുത്ത് ടെറസ്സില്‍ ഒറ്റപ്പെട്ടുപോയ ഏതാനും വീട്ടുകാരേയും ഇവരാണ് രക്ഷപ്പെടുത്തിയത്.ഇവിടെയൊരുവീട്ടില്‍ കുടുങ്ങിയ രോഗിയായ ഒരു വൃദ്ധനെ രക്ഷപ്പെടുത്താന്‍ അന്നേദിവസം സാധിച്ചില്ല. എങ്കിലും പിറ്റേന്ന് ചെന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

മാത്രമല്ല ഭക്ഷണമില്ലാത്ത വീടുകളിലേക്ക് അനന്തുനീന്തിച്ചെന്നാണ് അനന്തുവിന്റെ അമ്മ വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണം അവര്‍ക്കെത്തിച്ചുകൊടുത്തത്. മേളകലാകാരനും ഇരിങ്ങാലക്കുട തരണനെല്ലൂര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ ബി.സി.എ രണ്ടാംവര്‍ഷവിദ്യാര്‍ഥിയുമായ അനന്തു വാദ്യകലാകാരന്‍മാരുടെ കൂട്ടായ്മയായ കൊടകര മേളകലാസംഗീതസമിതിയിലെ അംഗംകൂടിയാണ്. സമിതിയുടെ വാര്‍ഷികത്തോടനുബന്ധിച്ച് കൊടകര കാവില്‍ എന്‍.എസ്.എസ് ഹാളില്‍ നടന്ന സമ്മേളനത്തിലാണ് അനന്തുവിനെ ആദരിച്ചത് .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!