കൊടകര : കൊടകര ഗ്രാമപഞ്ചായത്തും, കൊടകര ബ്ലോക്ക് പഞ്ചായത്തും , തൃശുര്‍ ജില്ലാ പഞ്ചായത്തും.2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തിയ ശാരീരകമാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള മുചക്ര വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും വിതരണം കൊടകര പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.പ്രസാദന്‍ ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വിലാസിനി ശശി അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റ ചെയര്‍മാന്‍ ഇ.എല്‍.പാപ്പച്ചന്‍ സംസാരിച്ചു.ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ എം. എച്ച്.രജിക സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ജി.സബിത നന്ദിയും പറഞ്ഞു. പതിനാല് മുചക്ര വാഹനങ്ങളാണ് വിതരണം ചെയ്തത്