Breaking News

അച്ഛന്റെ രചനക്ക് മകന്റെ സംഗീതവും ആലാപനവും

ഭൂതനാഥന്‍ അയ്യപ്പഭക്തിഗാന ആല്‍ബത്തിന്റെ പ്രകാശനകര്‍മ്മം കലാമണ്ഡലം ഗോപി ആശാന്‍ നടനും, കാരിക്കേച്ചര്‍ ആര്‍ട്ടിസ്റ്റുമായജയരാജ് വാരിയര്‍ക്കു നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.

കൊടകര : കവിയും ഗാനരചയിതാവുമായ രാപ്പാള്‍ സുകുമാരമേനോന്‍ രചിച്ച അയ്യപ്പഭക്തിഗാനങ്ങള്‍ക്ക് സംഗീതവും ആലാപനവും നിര്‍വഹിച്ചിരിക്കുന്നത് മകന്‍ ഹരികൃഷ്ണന്‍. ഭൂതനാഥന്‍ എന്ന അയ്യപ്പഭക്തിഗാന ആല്‍ബത്തിലാണ് മകന്‍ ഹരികൃഷ്ണന്‍ സംഗീതസംവിധാനവും ആലാപനവും നിര്‍വഹിച്ചിരിക്കുന്നത്.

8 ഗാനങ്ങള്‍ ഉള്‍പ്പെടുന്ന ആല്‍ബത്തിന്റെ പ്രകാശനം കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി, നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാരിയര്‍ക്ക് നല്‍കി നിര്‍വഹിച്ചു. പി.ജയചന്ദ്രന്‍,സുധീപ്കുമാര്‍,ലതിക എന്നിവര്‍ ഗായകരായ ആല്‍ബത്തിലാണ് ഹരികൃഷ്ണനും പാടിയിരിക്കുന്നത്. എട്ടുഗാനങ്ങളില്‍ നാലെണ്ണത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് വിദ്യാധരന്‍മാസ്റ്ററാണ്.

ഏതാനുംവര്‍ഷംമുമ്പ് പുതുക്കാട് കുറുമാലിക്കാവ് ഭഗവതിയെ പ്രകീര്‍ത്തിച്ച് രാപ്പാള്‍ സുകുമാരമേനോന്‍ രചിച്ച സംസ്‌കൃതവൃത്തത്തിലുള്ള 8 കവിതകള്‍ ശ്ലോകപുഷ്പാഞ്ജലി എന്നപേരില്‍ ഓഡിയോ സി.ഡി യായി പുറത്തിറക്കിയപ്പോളും സംഗീതസംവിധാനം നിര്‍വഹിച്ചിരുന്നത് ഹരികൃഷ്ണനായിരുന്നു. കലാമണ്ഡലം ഹൈദരാലിയുടേയും വി.എം.മാധവന്‍മാഷുടേയും ശിക്ഷണത്തിലാണ് ഹരകൃഷ്ണന്‍ സംഗീതം അഭ്യസിച്ചത്.

സ്‌കൂള്‍ പഠനകാലത്ത് കലാപ്രതിഭയായിരുന്നു.അച്ഛന്റെ രചനക്ക് സംഗീതം നല്‍കാനും ആലപിക്കാനും കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് മകന്‍.എന്നാല്‍ താന്‍ എഴുതിയ വരികള്‍ക്ക് തന്റെ പുത്രന്‍ സംഗീതം പകര്‍ന്ന് ആലപിച്ചതുകേള്‍ക്കുന്നതില്‍ സുകുമാരമേനോന്‍ ഏറെ ചാരിതാര്‍ഥ്യത്തിലാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!