കൊടകര : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സമ്പൂര്‍ണലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ക്ഷേത്രങ്ങളുടെ നാലമ്പലത്തിനകത്തേക്ക് ഭക്തരെ പ്രവേശിപ്പിച്ചില്ല. ചില ക്ഷേത്രങ്ങളില്‍ മതില്‍ക്കകത്തേക്ക് പ്രവേശിപ്പച്ചെങ്കിലും പ്രസാദമോ തീര്‍ഥമോ മറ്റുവഴിപാടു സാധനങ്ങളോ നല്‍കിയില്ല. ഭക്തരെ അകത്തേക്കു പ്രവേശിപ്പിച്ചില്ലെങ്കിലും പൂനിലാര്‍ക്കാവ്, പുത്തുകാവ് തുടങ്ങി മേഖലയിലെ ക്ഷേത്രങ്ങളില്‍ പൂജകള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടന്നു.