കൊടകര : ദേശീയപാത സര്‍വീസ് റോഡരികിലെ ദിശാബോര്‍ഡ് താഴെ വീണ നിലയില്‍. മേല്‍പ്പാതയ്ക്ക് താഴെ തൃശ്ശൂര്‍ ഭാഗത്തുനിന്നുള്ള സര്‍വീസ് റോഡരികിലെ ദിശാബോര്ഡാണ് താഴെ വീണുകിടക്കുന്നത്. ഇതുമൂലം ദേശീയപാതയിലൂടെ കൊടകരയിലെത്തി മാളയിലേക്കും വെള്ളിക്കുളങ്ങരയിലേക്കും പോകേണ്ട വാഹനങ്ങള്‍ ആശയക്കുഴപ്പത്തിലാവുന്നത് പതിവായിരിക്കുകയാണ്. ദിശാബോര്‍ഡ് അധികൃതശ്രദ്ധ പതിയാതെ നാളുകളായി കുറ്റിക്കാട്ടില്‍ കിടക്കുന്നതില്‍ പ്രതിഷേധം ശക്തമാണ്.