കൊടകര : പുത്തുക്കാവ് ദേവീക്ഷേത്രത്തില്‍ നടന്നുവന്ന അഷ്ടബന്ധനവീകരണകലശം സമാപിച്ചു. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി അഴകത്ത് മനയ്ക്കല്‍ ത്രിവിക്രമന്‍ നമ്പൂതിരി,ഹരിദത്തന്‍ നമ്പൂതിരി, ദേവേഷ് നമ്പൂതിരി, ഹരികൃഷ്ണന് എമ്പ്രാന്തിരി എന്നിവര്‍ നേതൃത്വം നല്കി. സഹസ്രകലശാഭിഷേകത്തോടഌബന്ധിച്ച് നടന്ന പഞ്ചാരിമേളത്തിന് പെരുവനം സതീശന്മാരാര്, കൊടകര ശിവരാമന് നായര്‍, പോറോത്ത് കൊച്ചനിയന് മാരാര്‍,കുമ്മത്ത് രാമന്‍കുട്ടി, ചേര്‍പ്പ് മണി എന്നിവര്‍ നേതൃത്വം നല്കി.