Breaking News

തപാല്‍ദിനാചരണത്തിന്റെ ഭാഗമായി എ.എല്‍.പി.എസ്‌. ആലത്തൂരിലെ വിദ്യാര്‍ത്ഥികള്‍ കൊടകര പോസ്റ്റോഫീസ്‌ സന്ദര്‍ശിച്ചു.

കൊടകര : എ.എല്‍.പി.എസ്‌. ആലത്തൂരിലെ വിദ്യാര്‍ത്ഥികള്‍ തപാല്‍ ദിനത്തോടഌബന്ധിച്ച്‌ കൊടകര പോസ്റ്റോഫീസ്‌ സന്ദര്‍ശിച്ചു. കുട്ടികളെ മധുരം നല്‍കിയാണ്‌ സ്വീകരിച്ചത്‌. പോസ്റ്റ്‌മാസ്റ്റര്‍ ടി.എസ്‌. ചിത്രലേഖ കുട്ടികള്‍ക്ക്‌ പോസ്റ്റോഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു നല്‍കി. മൊബൈല്‍ ഫോണ്‍ വന്നതിന്‌ ശേഷം കത്തുകള്‍ കുറയുന്നുണ്ടോ എന്ന ചോദ്യത്തിന്‌ കുറയുന്നുണ്ട്‌ എന്ന്‌ തന്നെ ഓഫീസര്‍ ഉത്തരം നല്‍കി. കുട്ടികള്‍ ഉന്നയിച്ച നിരവധി ചോദ്യങ്ങള്‍ക്ക്‌ പോസ്റ്റ്‌മാസ്റ്റര്‍ വിശദമായി ഉത്തരം നല്‍കി സംശയനിവാരണം നടത്തി. ടി.എസ്‌. ചിത്രലേഖയെ ഹെഡ്‌മിസ്‌ട്രസ്സ്‌ എം.ഡി. ലീന പൊന്നാടയണിയിച്ച്‌ ആദരിച്ചു. കുട്ടികള്‍ക്ക്‌ പോസ്റ്റോഫീസിന്റെ വിവിധ പ്രവര്‍ത്തനമേഖലകളെ കുറിച്ച്‌ ജീവനക്കാരായ എം.ജി. സുരേഷ്‌, എ. മോഹനന്‍ എന്നിവര്‍ വിവരണം നല്‍കി. എല്ലാ വിദ്യാര്‍ത്ഥികളും അവരവരുടെ ബന്ധുക്കള്‍ക്ക്‌ കത്തുകളെഴുതി പോസ്റ്റ്‌ ചെയ്‌തു. സന്തോഷ്‌ ബാബു, എന്‍.എസ്‌. രശ്‌മി, സി.ജി. അനൂപ്‌ എന്നിവര്‍ നേതൃത്വം നല്‍കി. സ്‌കൂള്‍ പ്രതിനിധി ദേവാനന്ദ്‌ ടി.എല്‍. നന്ദി രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!