Breaking News

തിരുവിതാംകൂർ മഹാസംഗമം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉത്ഘാടനം തുഷാര്‍ വെള്ളാപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു.

SNDPഎസ്.എൻ.ഡി.പി  കൊടകര യുണിയൻ  തിരുവിതാംകൂർ മഹാസംഗമം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ തുഷാര്‍ വെള്ളാപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : എസ്.എന്‍ .ഡി.പി. യോഗം കൊടകര യൂണിയന്റെ തിരുവിതാംകൂര്‍ മഹാസംഗമത്തിനോട് അനുബന്ധിച്ചുള്ള പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ എസ്.എന്‍ .ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പിള്ളി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ഗോപി കുണ്ടനി അദ്ധ്യക്ഷത വഹിച്ചു.

യൂണിയന്‍ സെക്രട്ടറി കെ.ആര്‍ . രാമകൃഷ്ണന്‍ സ്വാഗതം ആശംസിച്ചു. യോഗം കൗണ്‍സിലര്‍മാരായ രമേഷ് അടിമാലി, കെ.കെ. ബിനു, കേന്ദ്ര സമിതി കണ്‍വീനര്‍ അനില്‍ തറനിലം, സജീവ്കുമാര്‍ കലട, ഷാജിന്‍ നെടുമുറി, അതുല്യഘോഷ് വെട്ടിയാട്ടില്‍ ,  കെ.എ. ഉണ്ണികൃഷ്ണന്‍ , യോഗം ഡയറക്ടര്‍മാരായ കെ.ആര്‍ . ദിനേശന്‍ , എ.ബി. ചക്രപാണി ശാന്തികള്‍ , യൂണിയന്‍ വൈസ് പ്രസിഡന്റ് മോഹനന്‍ വടക്കേടത്ത്, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി മധുവള്ളിവട്ടത്തുക്കാരന്‍ , വനിതാസംഘം പ്രസിഡന്റ്  മിനി പരമേശ്വരന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!