കൊടകര : തേശ്ശേരി സെന്റ് മേരീസ് പള്ളിയിലെ ജപമാല ആഘോഷങ്ങള്‍ സമാപിച്ചു. ഇരിങ്ങാലക്കുട രൂപതയില്‍ അവസാനമായി രൂപംകൊണ്ട തേശ്ശേരി പള്ളിയില്‍ 10 ദിവസം നീണ്ടുനിന്ന ജപമാല ആഘോഷങ്ങള്‍ക്കാണ് സമാപനമായത്. 5 മണിക്ക് നടന്ന ദിവ്യബലിക്ക് ഫാ. ഡെയ്‌സണ്‍ കവലക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. ജെയിംസ് അതിയുത്തന്‍ സഹകാര്‍മ്മികനായിരുന്നു.
കൈക്കാര•ാരായ ജോയ് ആനേയ്‌ക്കല്‍, ജോര്‍ജ്ജ് കള്ളിയത്തുപറമ്പില്‍, സിബിന്‍ ചെങ്ങിനിയാടന്‍, ദേവാലയ ശുശ്രൂഷി ഗോഡ്‌സന്‍ ആനേയ്‌ക്കല്‍ എന്നിവര്‍ ജപമാല സമാപനത്തിന് നേതൃത്വം നല്‍കി. ദിവ്യബലിയെ ത്തുടര്‍ന്ന് നടന്ന ജപമാല പ്രദക്ഷിണത്തോടെ ഒക്‌ടോബര്‍ മാസത്തെ ജപമാല ആഘോഷങ്ങള്‍ സമാപിച്ചു.