Breaking News

ഉരുക്കൾ മോഷണം പോയി.

കൊടകര : പെരിങ്ങ്യാംകുളത്തിന് സമീപം ആൾതാമസമില്ലാത്ത പറമ്പിൽ കെട്ടിയിട്ടിരുന്ന ഒരു എരുമയെയും കൂടെ എരുമക്കുട്ടി, പോത്തിന്കുട്ടി എന്നിവയെയും മോഷ്ടാക്കൾ കൊണ്ട് പോയതായി പരാതി. മാളിയേക്കൽ ജോയിയുടെതാണ് ഉരുക്കൾ.

വീടിനടുത്തുള്ള പറമ്പിൽ സംരക്ഷിച്ചിരുന്ന എരുമയെയും കുട്ടികളെയുംതിങ്കളാഴ്ച്ച രാത്രിയിൽ കയർ അറുത്തുമാറ്റി വാഹനത്തിൽ കയറ്റി കൊണ്ട് പോയിരിക്കാമെന്നാണ് സംശയിക്കുന്നത്. എരുമക്കും കുട്ടികൾക്കും കൂടി 90000 രൂപയോളം വില വരുമെന്ന്‌ ഉടമ അറിയിച്ചു. മോഷണം സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജോയി കൊടകര പോലീസിൽ പരാതി നല്കിയിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!