Breaking News

ഈശ്വരമംഗലം ശിവക്ഷേത്രത്തിലെ പൂരം ആഘോഷിച്ചു.

Eswaramangalamകൊടകര : പുത്തുകാവ്‌ ഈശ്വരമംഗലം ശിവക്ഷേത്രത്തിലെ പൂരം ഇന്ന് ആഘോഷിച്ചു. രാവിലെ നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി, എഴുന്നള്ളിപ്പ്‌, പഞ്ചാരിമേളം, പ്രസാദഊട്ട്‌, വൈകീട്ട്‌ 3 ന്‌ കാഴ്‌ചശിവേലി, പഞ്ചവാദ്യം, പാണ്ടിമേളം, വൈകീട്ട്‌ 6.30 ന്‌ നിറമാല, ദീപാരാധന, രാത്രി 9 ന്‌ വിളക്കെഴുന്നള്ളിപ്പ്‌ എന്നിവ ഉണ്ടായി. എഴുന്നള്ളിപ്പിന്‌ 3 ആനകള്‍ അണിനിരന്നു. എടക്കളത്തൂര് അർജുനൻ ദേവന്റെ തിടമ്പേറ്റി.

മേളത്തിന്‌ കൊടകര ഉണ്ണി,മഠത്തിക്കാട്ടില്‍ ശിവരാമന്‍നായര്‍,കല്ലേങ്ങാട്ട്‌ ബാലകൃഷ്‌ണന്‍,പറമ്പില്‍ നാരായണന്‍,കൊടകര അനീഷ്‌ എന്നിവരും പഞ്ചവാദ്യത്തിന്‌ കല്ലുവഴി ബാബു,പുതുക്കോട്‌ പത്മനാഭന്‍ മാരാര്‍,കൊടകര ബാബു എന്നിവരും നേതൃത്വം നല്‍കി. ക്ഷേത്രച്ചടങ്ങുകള്‍ക്ക്‌ തന്ത്രി അഴകത്ത്‌ മാധവന്‍ നമ്പൂതിരി, മേല്‍ശാന്തി മോഹനന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു..

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!