Breaking News

13 വര്‍ഷമായി പഞ്ചായത്തോഫീസില്‍ പാവങ്ങളുടെ ആധാരം പണയവസ്‌തു.

കൊടകര : കഴിഞ്ഞ 13 വര്‍ഷമായി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ പാവങ്ങളായ നാനൂറോളം കുടുംബങ്ങളുടെ ആധാരം പണയവസ്‌തുവാണെന്നും ആധാരങ്ങള്‍ തിരിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്‌ പഞ്ചായത്തിലെ എല്‍ .ഡി.എഫ്‌ ,യു.ഡി.എഫ്‌ അഡ്‌ജസ്റ്റ്‌മെന്റ്‌ ഭരണംമൂലം നടപ്പാക്കാനായില്ലെന്നും മറ്റത്തൂര്‍ പഞ്ചായത്ത്‌ മെമ്പറും മുന്‍വൈസ്‌പ്രസിഡണ്ടുമായിരുന്ന കെ.പ്രസാദ്‌ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

മററത്തൂഗ്രാമപഞ്ചായത്ത്‌ ഹഡ്‌കോ വഴി സമ്പൂര്‍ണ പാര്‍പ്പിടപദ്ധതി എന്ന പേരില്‍ പട്ടിണപ്പാവങ്ങളായ 425 കുടുംബങ്ങള്‍ക്ക്‌ വീട്‌ നല്‍കിയിരുന്നു. പണം തിരിച്ചടക്കാനാകാത്തതിനാല്‍ മുതലും പലിശയും കൂടി ഇവര്‍ക്ക്‌ വര്‍ഷങ്ങളായി ആധാരം എടുക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ്‌. ഇങ്ങനെ ബാധ്യതയായി ആധാരം തിരിച്ചെടുക്കാന്‍ കഴിയാത്തവര്‍ ഗുണഭോക്തൃവിഹിതമായി 15000 രൂപ അടച്ചാല്‍ രേഖകള്‍ മടക്കി നല്‍കാമെന്ന്‌ 2013 നവംബര്‍ 13 തദ്ദേശസ്വയം ഭരണവകുപ്പ്‌ സര്‍ക്കുലര്‍ വഴി ഗ്രാമപഞ്ചായത്തില്‍ അറിയിപ്പ്‌ നല്‍കിയിരുന്നു. ഇതുസംബന്ധിച്ച്‌ തീരുമാനങ്ങള്‍ നടപ്പിലാക്കി വിവരം സര്‍ക്കാരിനെ അറിയിക്കാഌള്ള അവസാന തീയതി നവംബര്‍ 30 ആണെന്നും ഉത്തരിവിലുണ്ടായിരുണ്ട്‌.

ഉത്തരവിഌശേഷം പഞ്ചായത്ത്‌ കമ്മിറ്റി കൂടിയെങ്കിലും ഇക്കാര്യങ്ങള്‍ ചര്‍ച്ചക്കെടുത്തില്ല.എന്നാല്‍ 2 ഗുണഭോക്താക്കള്‍ക്ക്‌ 15000 രൂപ വീതം അടപ്പിച്ച്‌ സെക്രട്ടറി ആധാരം തിരിച്ചുനല്‍കിയെങ്കിലും ഇത്‌ മുഴുവന്‍ ഗുണഭോക്താക്കളേയും അറിയിച്ചില്ല. മാത്രമല്ല പഞ്ചായത്ത്‌ കമ്മിറ്റി തീരുമാനിക്കാത്ത കാര്യമാണ്‌ സെക്രട്ടറി ചെയ്‌തതെന്ന്‌ എല്‍ .ഡി.എഫും യു.ഡി.എഫും ഒന്നിച്ചാരോപിച്ച്‌ വിതരണം നിര്‍ത്തിവപ്പിച്ചു. ഇതിലൂടെ പാവങ്ങളായ നൂറുകണക്കിഌപേരാണ്‌ വലയുന്നതെന്നും പഞ്ചായത്തിലെ ഇരുകക്ഷികളഉടേയും അഡ്‌ജസ്റ്റ്‌ മെന്റ്‌ ഭരണത്തിന്റെ അവസാന ഉദാഹരണമാണ്‌ ഇതെന്നും പ്രസാദ്‌ ആരോപിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!