Breaking News

ശ്വാസകോശാര്‍ബുദം ബാധിച്ച യുവതി ചികിത്സാസഹായം തേടുന്നു.

KDA Chikilsa Sahayam Rekhaകൊടകര : പുത്തുക്കാവ്‌ കലാനഗറില്‍ പോത്തിക്കര ശിവരാമന്റെ മകളും ജയചന്ദ്രന്റെ ഭാര്യയുമായ രേഖയാണ്‌ ഒരു വര്‍ഷത്തോളമായി ശ്വാസകോശാര്‍ബുദം പിടിപെട്ട്‌ തിരുവനന്തപുരം ആര്‍.സി.സി. യില്‍ ചികിത്സയില്‍ കഴിയുന്നത്‌. ഒരു വര്‍ഷത്തെ ചികിത്സയിലൂടെ ഈ നിര്‍ധന കുടുംബം സാമ്പത്തിക പ്രതിസന്ധിയിലാണ്‌. 2 കുട്ടികളുടെ അമ്മയായ രേഖയുടെ അടിയന്തിര ചികിത്സയ്‌ക്കായി 7 ലക്ഷം രൂപയോളം ഇനിയും ആവശ്യമാണ്‌.

ഇവരുടെ നിസ്സഹായാവസ്ഥ മനസിലാക്കി നാട്ടുകാര്‍ ചേര്‍ന്ന്‌ ബി.ഡി.ദേവസ്സി എം.എല്‍.എ., ജില്ല പഞ്ചായത്ത്‌ മെമ്പര്‍ അജിത രാധാകൃഷ്‌ണന്‍ എന്നിവര്‍ രക്ഷാധികാരികളായും സി.എം. ബബീഷ്‌ ട്രഷററായും രേഖ ചികിത്സ സഹായനിധി രൂപീകരിച്ചിട്ടുണ്ട്‌. വാര്‍ഡ്‌ മെമ്പര്‍ വത്സല ചന്ദ്രന്‍ ചെയര്‍മാഌം ടി.കെ. രഞ്‌ജിത്ത്‌ കണ്‍വീനറുമായ ഈ സമിതി സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ കൊടകര ശാഖയില്‍ അക്കൗണ്ട്‌ തുടങ്ങിയിട്ടുണ്ട്‌. രേഖ ചികിത്സ സഹായസമിതിക്ക്‌ വേണ്ടി തുറന്നിരിക്കുന്ന ബാങ്ക്‌ അക്കൗണ്ട്‌ നമ്പര്‍ 67257648101. ബാങ്കിന്റെ ഐ.എഫ്‌.എസ്‌.സി. കോഡ്‌ എസ്‌ബിടിആര്‍0000733 ആണ്‌.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!