Breaking News

കൊടകര പുത്തൂക്കാവ്‌ ക്ഷേത്രത്തിലെ താലപ്പൊലി മഹോല്‍സവം 23ന്‌

Puthukavu Thalappoliകൊടകര: പുത്തൂക്കാവ്‌ ക്ഷേത്രത്തിലെ താലപ്പൊലി മഹോല്‍സവം 23ന്‌ ആഘോഷിക്കും. ഇതോടഌബന്ധിച്ച്‌ 22ന്‌ വൈകീട്ട്‌ 4.30ന്‌ ആനച്ചമയപ്രദര്‍ശനവും തുടര്‍ന്ന്‌ കൊടകരയിലെ നൃത്തവിദ്യാലയങ്ങളായ കലാമന്ദിരം, രാധേയം, നടരാജ, ശിവരഞ്‌ജിനി, കേളീനടനം എന്നിവരുടെ നേതൃത്വത്തില്‍ നൃത്തനൃത്ത്യങ്ങളും കാവില്‍ സൗഹൃദ സമിതിയുടെ തിരുവാതിരക്കളിയും അരങ്ങേറും.

താലപ്പൊലി ദിവസമായ 23ന്‌ രാവിലെ 3ന്‌ പള്ളിയുണര്‍ത്തല്‍, നടതുറപ്പ്‌, നിര്‍മ്മാല്യം, 4ന്‌ മണ്‌ഡപത്തില്‍ കളഭം, 4.30ന്‌ അഷ്‌ടപദി, 6ന്‌ നവകം, പഞ്ചഗവ്യം, അഭിഷേകം, 7.30ന്‌ ശ്രീഭൂതബലി, എഴുന്നള്ളിപ്പ്‌, പഞ്ചാരിമേളം. ഉച്ചക്ക്‌12.30ന്‌ നെല്ലൂവായ്‌ പ്രതീപ്‌ നമ്പീശന്‍ അവതരിപ്പിക്കുന്ന രുഗ്മിണി സ്വയംവരം ഓട്ടംതുള്ളല്‍, 2ന്‌ കാഴ്‌ചശീവേലി, പഞ്ചവാദ്യം, 5ന്‌ പാണ്ടിമേളം, 6.30ന്‌ ദീപാരാധന, തുടര്‍ന്ന്‌ വെടിക്കെട്ട്‌, 7ന്‌ വലിയമ്പലത്തില്‍ വച്ചുനമസ്‌കാരം 7.15ന്‌ ബ്രാഹ്‌മണിപ്പാട്ട്‌, 7.30 മുതല്‍ കുടുമ്പി സമുദായം, പുത്തുകാവ്‌ കരുവാന്‍ വിഷ്‌ണുമായ ക്ഷേത്രം, മരത്തോംപിള്ളി, പുത്തുകാവ്‌ ജംഗ്‌ഷന്‍ താലി സമര്‍പ്പണ സംഘം എന്നിവരുടെ താലിവരവ്‌. രാത്രി 8ന്‌ ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ അവാര്‍ഡ്‌ വിതരണം.

8.30ന്‌ കൊല്ലം കെ.ആര്‍. പ്രസാദും സംഘവും അവതരിപ്പിക്കുന്ന ബാലെ, 9ന്‌ പുലയസമുദായ കാളകളി, 10ന്‌ ആശാരി സമുദായ തട്ടിന്‍മേല്‍ കളി, 12ന്‌ സാംബവ സമുദായക്കാരുടെ ദാരികന്‍ കാളി നൃത്തവരവ്‌, 12.15 ന്‌ കൊടകര തട്ടാന്‍മാരുടെ താലിവരവ്‌, 12.30ന്‌ വിളക്കെഴുന്നള്ളിപ്പ്‌, പഞ്ചവാദ്യം, മേളം എന്നിവയാണ്‌ പരിപാടികള്‍.

Puthukavu Thalappoliഎഴുന്നള്ളിപ്പിന്‌ 7 ആനകള്‍ അണിനിരക്കും. പാറമേക്കാവ്‌ പത്മനാഭന്‍ ഭഗവതിയുടെ തിടമ്പേറ്റും. കിരണ്‍ ഗണപതി, പാലോട്‌ മഹാദേവന്‍ കൂട്ടാനകളാകും. മേളത്തിന്‌ പെരുവനം കുട്ടന്‍ മാരാരുംപഞ്ചവാദ്യത്തിന്‌ ചോറ്റാനിക്കര സു ഭാഷ്‌ നാരായണമാരാരും നേതൃത്വം നല്‍കും. ക്ഷേത്രച്ചടങ്ങുകള്‍ക്ക്‌ തന്ത്രി അഴകത്ത്‌ ത്രിവിക്രമന്‍ നമ്പൂതിരി, മേല്‍ശാന്തി ഹരികൃഷ്‌ണന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. ആഘോഷ നടത്തിപ്പിനായി ഉണ്ണികൃഷ്‌ണന്‍ മാടക്കായി ജനറല്‍ കണ്‍വീനറായി വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!