Breaking News

പുതുക്കാട് വാഹനാപകടം; നിര്‍ത്താതെ പോയ കണ്ടെയ്‌നര്‍ പിടികൂടി.

pidichu1-620x250പുതുക്കാട്: ദേശീയപാത പുതുക്കാട് സെന്ററില്‍ മാരുതി ഓമ്‌നി വാനിലിടിച്ച ശേഷം നിര്‍ത്താതെ പോയ കണ്ടെയ്‌നര്‍ ലോറി പേരാമംഗലം പോലീസിന്റെ പിടിയിലായി. തിങ്കളാഴ്ച രാത്രി പത്തരയോടെ പുതുക്കാട് പഞ്ചാബ് നാഷണല്‍ ബാങ്കിനു സമീപമായിരുന്നു അപകടം.

അപകടത്തില്‍ പാലിയേക്കര ചിറ്റിശ്ശേരി മാപ്രാണത്തുകാരന്‍ പൗലോസിന്റെ ഭാര്യ റോസിലി (62) മരിച്ചിരുന്നു. പൗലോസിനും ഗുരുതരമായി പരിക്കുണ്ട്. ഇവരുടെ കൊച്ചുമകള്‍ ആഞ്ചലീന(4)യ്ക്കും പരിക്കേറ്റിരുന്നു. റോസിലിയുടെ മൃതദേഹം വ്യാഴാഴ്ച 10.30ന് സംസ്‌ക്കരിക്കും.

കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ കൊച്ചുകടവന്ത്ര ചാണേപ്പറമ്പില്‍ സുബ്രഹ്മണ്യനെതിരെ കേസെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കുമാണ് കേസെടുത്തിരിക്കുന്നത്. കൊച്ചിയില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് പ്ലൈവുഡ് കയറ്റിപ്പോകുകയായിരുന്നു ലോറി. കടപ്പാട് : മാതൃഭൂമി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!