ജവഹര്‍ബാലജനവേദി പുതുക്കാട് നിയോജകമണ്‌ഡലം കുട്ടികളുടെ ക്യാമ്പ് ശലഭകൂട്ടം മുന്‍ മന്ത്രി കെ.പി. വിശ്വനാഥന്‍ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുന്നു.
കൊടകര : ജവഹര്‍ബാലജനവേദി പുതുക്കാട് നിയോജകമണ്‌ഡലം കുട്ടികളുടെ ക്യാമ്പ് ശലഭകൂട്ടം കോടാലിയില്‍ വച്ച് നടന്നു. മുന്‍ മന്ത്രി കെ.പി. വിശ്വനാഥന്‍ ഉദ്‌ഘാടനം ചെയ്‌തു. ബാലജനവേദി ജില്ലാ കോ ഓഡിനേറ്റര്‍ രഞ്‌ജിത്ത് കൈപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ സംസ്ഥാനതലത്തില്‍ ഏഷ്യ ബുക്ക് അവാര്‍ഡ് ജേതാക്കളായ കുമാരി ദില്‍ഷ നൗഷാദ് (7 ാം ക്ലാസ്സ് ഒന്നാം റാങ്ക്), മാസ്റ്റര്‍ അജ്‌മല്‍ (6 ാം ക്ലാസ്സ് ഒന്നാം റാങ്ക്), നവീന്‍, ദിയാഷ് എന്നിവരെ ആദരിച്ചു. ബാലജനവേദി ജില്ലാ ചെയര്‍മാന്‍ ജോസ് കുരിശിങ്കല്‍ മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് എം.ജി. കുമാര്‍, ബാലജനവേദി ജില്ല കോഓഡിനേറ്റര്‍ ആന്റോ തൊറയന്‍, മണ്‌ഡലം പ്രസിഡന്റ് ചന്ദ്രന്‍, പഞ്ചായത്ത് അംഗങ്ങളായ മേരി മാത്യു, എ.കെ. പ്രഭാകരന്‍, ശിവരാമന്‍ കൊടകര, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രനീല ഗിരീശന്‍, സഖീര്‍ ബാബു, അയൂബ് എന്നിവര്‍ പ്രസംഗിച്ചു. ബാലജനവേദി പുതുക്കാട് ബ്ലോക്ക് ചെയര്‍മാന്‍ കെ.എന്‍.നൗഷാദ് സ്വാഗതവും, അളഗപ്പനഗര്‍ ബ്ലോക്ക് ചെയര്‍മാന്‍ സി.വി. ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു.