കൊടകര : കേരളത്തില്‍ പഞ്ചകര്‍മ്മ ചികിത്സാസൗകര്യമുള്ള ആയുര്‍വ്വേദ ആശുപത്രികളില്‍ ഒന്നാണ് പേരാമ്പ്ര ആയുര്‍വ്വേദ ആശുപത്രി. ഈ ആശുപത്രിയില്‍ ഘട്ടംഘട്ടമായി നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 12 മുറികളോടുകൂടി രണ്ടു നിലയിലുള്ള കെട്ടിടസമുച്ചയത്തിന്റെ ശിലാസ്ഥാപനകര്‍മ്മം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റോസിലിവര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതയില്‍കൂടിയ യോഗത്തില്‍ ബി.ഡി.ദേവസി എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനയന്‍ തോട്ടാപ്പിള്ളി, കൊടകര ഗ്രാമപഞ്ചായത്ത് അസി. എന്‍ജിനീയര്‍ എം.കെ. റോയ്, ജില്ലാ പഞ്ചായത്ത് അംഗം അജിത രാധാകൃഷ്‌ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം. ബബീഷ്, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ അമ്പിളി സോമന്‍, വാര്‍ഡ് അംഗം സി.എം. വേലായുധന്‍, ആയുര്‍വ്വേദം തൃശൂര്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഡോ. ഗോപിനാഥന്‍ വി.എന്‍., ആശുപത്രി സി.എം.ഒ. ഡോ. ഗീത പി. എന്നിവര്‍ സംസാരിച്ചു.