Breaking News

പൂവ്വശ്ശേരിക്കാവ് താലപ്പൊലി 4 ന്

കൊടകര:മുരിയാട് പൂവ്വശ്ശേരിക്കാവ് ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം 4 ന് ആഘോഷിക്കും. പുലര്‍ച്ചെ 4 മുതല്‍ ക്ഷേത്രച്ചടങ്ങുകള്‍, 6 ന് നന്തുണിപ്പാട്ട്, 9 ന് ശ്രീഭൂതബലി, ഉച്ചതിരിഞ്ഞ് 1.30 ന് കാഴ്ചശിവേലി, പഞ്ചവാദ്യം, 4 ന് മേളം, വൈകീട്ട് 6.45 ന്  ഭക്തിഗാനസുധ, 7 ന് കേളി, പറ്റ്, 7.30 ന് തായമ്പക, 8 ന് നൃത്തനൃത്ത്യങ്ങള്‍, 9.30 ന് ബാലെ, പുലര്‍ച്ചെ 1.30 ന് എഴുന്നള്ളിപ്പ്, പഞ്ചവാദ്യം,മേളം, തുടര്‍ന്ന് ഭൂതക്കളി, കാളകളി, സാംബവനൃത്തം, ഐവര്‍കളി തുടങ്ങിയ അനുഷ്ഠാനകലാരൂപങ്ങള്‍ എന്നിവയുണ്ടാകും. മേളത്തിന് പെരുവനം സതീശന്‍ മാരാരും പഞ്ചവാദ്യത്തിന് പല്ലാവൂര്‍ ശ്രീധരന്‍ മാരാരും നേതൃത്വം നല്‍കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!