Breaking News

ചാലികുളം ഉപയോഗ്യമാക്കും : എം.എല്‍.എ. അഡ്വ. തോമസ് ഉണ്ണിയാടന്‍

KDA Parekkattukara Chalikulamകൊടകര : മുരിയാട് പഞ്ചായത്തിലെ പാറേക്കാട്ടുകര പ്രദേശത്തുള്ള ചാലിപ്പാടത്തു സ്ഥിതി ചെയ്യുന്ന ചാലികുളം ആഴം കൂട്ടി പൂര്‍ണ്ണമായ വിസ്തൃതിയോടുകൂടി കരിങ്കല്ലുകൊണ്ടു കെട്ടി സംരക്ഷിച്ച് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഉപയോഗ്യമാക്കി തരാമെന്നും ഈ പ്രദേശത്തുക്കാരുടെ രൂക്ഷമായ കുടിവെള്ളപ്രശ്‌നത്തിന് എത്രയും പെട്ടെന്ന് ശാശ്വതമായ പരിഹാരമുണ്ടാക്കി തരാമെന്നും നൂറുക്കണക്കിന് നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ വാര്‍ഡുമെമ്പറുടേയും ചാലിപ്പാട സംരക്ഷണസമിതിക്കാരുടേയും മുമ്പാകെ സ്ഥലം എം.എല്‍.എ. അഡ്വ. തോമസ് ഉണ്ണിയാടന്‍ ഉറപ്പുനല്‍കുകയുണ്ടായി.

വാര്‍ഡു മെമ്പര്‍മാരായ സരള വിക്രമന്‍, തോമസ് തത്തംപ്പിള്ളി, സി.വി.ജോസ്, ടി.വൈ. ജോസ്, തോമസ് കള്ളിവളപ്പില്‍, കെ.കെ. യോഹന്നാന്‍, ലോറന്‍സ് സി.പി., വേലപറമ്പില്‍ സുധാകരന്‍ എന്നീ പൊതുപ്രവര്‍ത്തകരും ഒപ്പം ഉണ്ടായിരുന്നു. സ്ഥലം എം.എല്‍.എ. ക്ക് ഈ പ്രദേശത്തുക്കാരുടെ ജലദൗര്‍ലഭ്യം നേരില്‍ കണ്ടതോടെ തന്നെ ഈ കുളം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യം വരികയും, അതുകൊണ്ട് തന്നെ സ്ഥലവാസികള്‍ക്ക് ഈ കുളം കെട്ടി സംരക്ഷിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരിക്കയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!