Breaking News

കനകമല കുരിശുമുടിയില്‍ ഭക്തജനത്തിരക്കേറുന്നു

Kanakamala_50കൊടകര: കനകമല മാര്‍ത്തോമ കുരിശുമുടിയില്‍ നോമ്പുകാലതീര്‍ത്ഥാടനത്തിന് നാനാജാതിമതസ്ഥരായ തീര്‍ത്ഥാടകര്‍ മലകയറുന്നു. കുരിശും വഹിച്ചുകൊണ്ട് നിരവധി യുവജനങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കുരിശുമുടിയില്‍ എത്തിക്കൊണ്ടിരിക്കുന്നു. ദിവസവും കുരിശുമുടിയില്‍ വൈകീട്ട് 7 ന് ദിവ്യബലിയും വിശുദ്ധന്റെ തിരുശേഷിപ്പ് വണക്കവും നേര്‍ച്ചഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.

നോമ്പുകാലത്തെ വെള്ളിയാഴ്ചകളില്‍ രാവിലെ 7നും 11 നും വൈകീട്ട് 7 നും ദിവ്യബലിയും തിരുശേഷിപ്പ് വണക്കവും നേര്‍ച്ചഭക്ഷണവും ഉണ്ടായിരിക്കുന്നതാണെന്ന് വികാരി ഫാ.ജോണ്‍ കവലക്കാട്ട് അറിയിച്ചു. മാര്‍ച്ച് 28ന് വെള്ളിയാഴ്ച പാതിനോമ്പാചരണത്തിനോടനുബന്ധിച്ചുള്ള തിരുക്കര്‍ങ്ങള്‍ക്ക് രാവിലെ 6.15ന് കോട്ടപ്പുറം രൂപത ബിഷപ്പ് മാര്‍ ജോസഫ് കാരിക്കാശ്ശേരി നേതൃത്വം വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!