Breaking News

ലഹരിക്കെതിരെ ഫ്രാന്‍സിസ്‌കന്‍ സംഗമവും റാലിയും

കൊടകര : ലഹരി വിരുദ്ധ സന്ദേശമുയര്‍ത്തി ഇരിങ്ങാലക്കുട രൂപതയിലെ ഫ്രാന്‍സിസ്‌കന്‍ സന്യസ്ത ഭവനങ്ങളും ആത്മായസ യൂണിറ്റുകളും ചേര്‍ന്ന് ശനിയാഴ്ച കൊടകരയില്‍ ലഹരി വിരുദ്ധ റാലിയും പൊതുസമ്മേളനവും നടത്തും.

കൊടകര ഫൊറോന ദേവാലയത്തില്‍ ലഹരി വിരുദ്ധ സെമിനാറുകള്‍ ,വിശുദ്ധ കുര്‍ബ്ബാന എന്നിവയുണ്ടാകും. രാവിലെ 10ന് രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് ദേവാലയ അങ്കണത്തില്‍നിന്ന് റാലി കൊടകര ടൌണ്‍ ചുറ്റി പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് പൊതുസമ്മേളനം ഫാ. ദേവസ്സി പന്തല്ലൂക്കാരന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ഫ്രാന്‍സിസ്‌കന്‍ ഫാമിലി യൂണിയന്‍ പ്രസിഡന്റ് ഫാ. ജോസ് പീറ്റര്‍ പോന്നോര്‍, കൊടകര ഫൊറോന വികാരി ഫാ. തോമസ് ആലുക്ക, ഫ്രാന്‍സിസ് ഏറ്റുമാനൂക്കാരന്‍, കെ.പി. ദേവസ്സിക്കുട്ടി, ജോര്‍ജ്ജ് പറമ്പേത്ത് എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!