Breaking News

നിറവില്‍ അലിഞ്ഞ് കുട്ടികള്‍..

nirav2കൊടകര : മറ്റത്തൂര്‍ പഞ്ചായത്ത് 15-ാം വാര്‍ഡിലെ അക്ഷരക്കൂട്ടം-ശലഭക്കൂട്ടം-ചങ്ങാതിക്കൂട്ടം എന്നീ ബാലസഭകള്‍ ചേര്‍ന്ന്  സംഘടിപ്പിക്കുന്ന  ‘നിറവ്’ എന്ന പഞ്ചദിന ക്യാമ്പില്‍ നാലാം ദിവസം വിജിലന്‍സ് സീനിയര്‍ ഓഫീസര്‍ ശ്രീ. രാമചന്ദ്രന്‍ ”സൈബര്‍ കുറ്റകൃത്യങ്ങള്‍” എന്ന വിഷയത്തെ ആസ്പദമാക്കിയും ഡീക്കന്‍ സുബീഷ് വട്ടപറമ്പില്‍ ”കുട്ടികള്‍ സമൂഹത്തില്‍” എന്ന വിഷയത്തെ അധികരിച്ചും ക്ലാസ്സുകള്‍ നയിച്ചു.

വാര്‍ഡ് മെമ്പര്‍ ബെന്നി തൊണ്ടുങ്ങല്‍ അധ്യക്ഷനായിരുന്നു.   വാര്‍ഡ് വികസനസമിതി ചെയര്‍മാന്‍ ശിവരാമന്‍മാസ്റ്റര്‍, ഔസേപ്പുട്ടി, ലൈല റസാക്ക്, വി.കെ.കാസിം, ഗിരിജന്‍മേനോന്‍, ബിന്ദു, സുലത, രാഖി ജൂഷ എന്നിവര്‍ പരിപാടികളില്‍ പങ്കെടുത്ത് സംസാരിച്ചു.    എസ്.എസ്.എല്‍.സിക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ അലീന ജോസഫിനെ ചടങ്ങില്‍ ആദരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!